കണ്ണൂര്‍: അശാസ്ത്രീയമായി തയ്യാറാക്കിയതും അപാകതകള്‍ നിറഞ്ഞതുമായ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷ ഡാറ്റാബാങ്കുകള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കണമെന്ന് ‘അപ്‌സാ’ കണ്ണൂരില്‍ സംഘടിപ്പിച്ച സംവാദം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം തന്നെ ഡാറ്റാബാങ്കുകള്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ശാസ്തീയിമായി തയ്യാറാക്കേണ്ടതാണെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ നിലവിലുള്ള ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന്റെ ഒരു ഘട്ടത്തില്‍ പോലും ഇത്തരം ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇത്മൂലം ഡാറ്റാ ബാങ്കുകള്‍ തെറ്റുകള്‍ നിറഞ്ഞതായി യോഗം വിലയിരുത്തി. ഇതുകാരണം ആയിരക്കണക്കിനാളുകള്‍ ദുരിതത്തിലായി.
ആറുമാസത്തിനകം ഡാറ്റാബാങ്ക് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന കൃഷിവകുപ്പ് മന്ത്രിയുടെ ഉറപ്പും പാഴായി. 2016 ആഗസ്ത് 31ന് മുമ്പ് ഡാറ്റാ ബാങ്ക് തയ്യാറാക്കാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് പുതിയ നിര്‍ദ്ദേശം. ഡാറ്റാ ബാങ്ക് കാരണം പ്രയാസമനുഭവിക്കുന്ന ധാരാളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ റിട്ടയേഡ് കൃഷി ജോയിന്റ് ഡയറക്ടര്‍ കെ.പി.ജയരാജന്‍ വിഷയം അവതരിപ്പിച്ചു. ‘ആപ്പ്‌സാ’ മാനേജര്‍ കെ.ശിവപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഒ.അരവിന്ദാക്ഷന്‍ സ്വാഗതവും ട്രഷറര്‍ എ.ഭാരതന്‍ നന്ദിയും രേഖപ്പെടുത്തി.
















