Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യുഡിഎഫ് ഇനിയെത്ര നാള്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 09:33 pm IST
in Vicharam

കേരള കോണ്‍ഗ്രസ് (എം) േനതാവും മുന്‍ ധനമന്ത്രിയുമായ കെ.എം. മാണി മൂന്നര പതിറ്റാണ്ട് നീണ്ട മുന്നണി ബന്ധം ഉപേക്ഷിച്ച് പടിയിറങ്ങുന്നത് യുഡിഎഫിനെ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കേരള കോണ്‍ഗ്രസിനെ നമ്പര്‍ വണ്‍ശത്രുവായാണ് കുറെനാളായി കാണുന്നതെന്നും ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് ഇറങ്ങിയതെന്നും മാണി പറയുന്നു.

സ്വയം വിമര്‍ശനം നടത്തണം എന്ന ഉപദേശവും മാണി കോണ്‍ഗ്രസിന് നല്‍കുകയുണ്ടായി. പലപ്പോഴും മുഖ്യമന്ത്രിപദം സ്വപ്‌നംകണ്ടിരുന്ന മാണി, തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനം യുഡിഎഫില്‍നിന്നും ലഭിക്കില്ലെന്ന നിരാശയോടെയായിരിക്കണം ബന്ധം വിഛേദിച്ചത്. ഇതിനുപുറമെ ബാറുടമയായ ബിജു രമേശ് ഉയര്‍ത്തിയ കോഴക്കൊടുങ്കാറ്റില്‍ മാണിയും ആരോപണവിധേയനായി.

ബാറുകള്‍ തുറക്കാന്‍ മാണിക്കും കോടികള്‍ കോഴ നല്‍കിയെന്നും, മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്നും വരെ ബിജു രമേശ് ആവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് തനിക്ക് അര്‍ഹമായ പിന്തുണ നല്‍കിയില്ല എന്ന പരിഭവം മാണിക്കുണ്ട്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയത് മാണിയുമായി ചര്‍ച്ച ചെയ്യാതെയാണെന്നും, ബാര്‍കോഴക്കേസില്‍ കെ. ബാബുവിനോടും തന്നോടും രണ്ട് സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മാണി ആരോപിച്ചിരുന്നു. തന്നെ ബാര്‍കോഴക്കേസില്‍ കുടുക്കിയതിനുപിന്നില്‍ ചെന്നിത്തലക്ക് പങ്കുണ്ടെന്ന് പറയാതെ പറഞ്ഞ മാണിയോട് ചെന്നിത്തലയുടെ മറുപടി തന്റെ കാലത്താണ് മാണി അഗ്‌നിശുദ്ധി നേടിയത് എന്നായിരുന്നു.

കെ.എം. മാണി മുന്നണി വിട്ടത് യുഡിഎഫിന്റെ ഗതികേടാണ് കാണിക്കുന്നത്. മാണി നിയമസഭയില്‍ വേറിട്ട കക്ഷിയായി മാറിയിരിക്കുമെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. മാണിയുടെ ഈ തീരുമാനം യുഡിഎഫില്‍നിന്നും മറ്റു പാര്‍ട്ടികളുടെ ചോര്‍ച്ചക്കുകൂടി വഴിയൊരുക്കുമെന്ന ഭീതി യുഡിഎഫിനുണ്ട്. യുഡിഎഫിനൊപ്പംനിന്ന് നിരവധി ബജറ്റുകള്‍ അവതരിപ്പിച്ച് പ്രാഗല്‍ഭ്യം തെളിയിച്ച മാണി യുഡിഎഫ് വിടുന്നത് യുഡിഎഫിന്റെ പ്രതിഛായ കൂടുതല്‍ കളങ്കിതമാക്കുകയും ചെയ്യും.

മാണിയുടെ പാര്‍ട്ടി നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകുന്നതോടെ യുഡിഎഫ് അംഗബലം 41 ആയി കുറയും. ജനതാദള്‍ (യു), ആര്‍എസ്പി തുടങ്ങിയ മറ്റ് അസംതൃപ്തരായ കക്ഷികളും യുഡിഎഫ് ബന്ധം വിഛേദിച്ച് മാണിയുടെ പാത സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് വിട്ട മാണി സമദൂരം നയമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും തന്ത്രശാലിയായ അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് മറ്റ് ചിലതാണെന്ന് വ്യക്തം. അധികാരം നഷ്ടപ്പെട്ട യുഡിഎഫിനൊപ്പം നിന്നാല്‍ തല്‍ക്കാലം വലിയ മെച്ചമൊന്നുമില്ലെന്ന് മാണിക്കറിയാം. തനിക്കെതിരായ കേസുകളുടെ ഗൗരവവും അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്. മാണി യുഡിഎഫ് വിട്ടാല്‍ ഗുരുതരമായ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടിവരുമെന്ന ചെന്നിത്തലയുടെ വാക്കുകളില്‍ മാണിക്കുള്ള മുന്നറിയിപ്പുണ്ട്.

മാണിയെ വേണ്ടെന്ന് പല എല്‍ഡിഎഫ് നേതാക്കളും വ്യക്തമാക്കിയിട്ടും താന്‍ എല്‍ഡിഎഫ് വിരുദ്ധനല്ലെന്ന ഭാവം മാണി പ്രകടിപ്പിക്കുന്നു. ബിജെപി ക്രൈസ്തവവിരുദ്ധ പാര്‍ട്ടിയല്ല എന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരെയും എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും മാണി വരുന്നുണ്ടെങ്കില്‍ നയം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

മാണി മുന്നണി വിട്ടതിനോട് കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തമായാണ് പ്രതികരിച്ചത്. ഇത് സ്വാഭാവികവുമാണ്. മുസ്ലിംലീഗ് കഴിഞ്ഞാല്‍ മുന്നണിയിലെ പ്രബല രാഷ്‌ട്രീയകക്ഷിയായിരുന്നു മാണിയുടെ പാര്‍ട്ടി. ബാര്‍കോഴക്കേസില്‍നിന്ന് മാണിയെ തങ്ങളുടെ ഭരണകാലത്ത് രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം അഴിമതിക്ക് കുടപിടിക്കുന്ന അധാര്‍മിക രാഷ്‌ട്രീയത്തിന് തെളിവാണ്.

യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും തദ്ദേശസ്ഥാപനങ്ങളിലെ അധികാര പങ്കാളിത്തം തുടരുമെന്ന് മാണി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിനുള്ള പ്രശ്‌നാധിഷ്ഠിത പിന്തുണ തുടരുമെന്നും പറയുന്നു. ഇവിടെ മാണിയെപ്പോലെ കോണ്‍ഗ്രസിന്റെയും രാഷ്‌ട്രീയസദാചാരമാണ് ചോദ്യംചെയ്യപ്പെടുന്നത്. മുന്നണി വിട്ട സാഹചര്യത്തില്‍ മാണിയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്ന് പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെയും നാവുപൊങ്ങുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു കാര്യം ഉറപ്പാണ്.

തന്ത്രശാലിയായ മാണി അതീവശ്രദ്ധയോടെയാണ് കരുക്കള്‍ നീക്കുന്നത്. ഒടുവില്‍ തനിക്ക് ജയിക്കണമെന്ന ലക്ഷ്യമാണ് ഇതിനുപിന്നിലുള്ളത്. എന്നാല്‍ ഇക്കുറി കണക്കുകൂട്ടലുകള്‍ പിഴക്കാനാണ് സാധ്യത. യുഡിഎഫ് വിട്ടെങ്കിലും മാണിയുടെ നിലപാടില്‍ ഇപ്പോഴും സുതാര്യതയില്ല. അവസരവാദ രാഷ്‌ട്രീയം ഉപേക്ഷിക്കുകയും അഴിമതിയാരോപണങ്ങളില്‍നിന്ന് മുക്തമാവുകയും ചെയ്താലല്ലാതെ ഇനിയുള്ള കാലം മാണിയുടെ രാഷ്‌ട്രീയത്തിന് കേരളം വഴിപ്പെടുമെന്ന് തോന്നുന്നില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. മാണിയുടെ വേര്‍പാടോടെ യുഡിഎഫിന്റെ തകര്‍ച്ച ആസന്നമായിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.