കണ്ണൂര്‍: ചൊവ്വ എച്ച്എസ്എസിലെ ജെസിആര്‍, ഒഐഎസ്‌സിആര്‍, എന്‍എസ്എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ ദിനാചരണവും റാലിയും നടത്തി. സ്‌കൂള്‍ ഹാളില്‍ പിടിഎ പ്രസിഡണ്ട് സുമന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന യുദ്ധവിരുദ്ധ സെമിനാറും റാലിയും കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസി കമാണ്ടന്റ് ടി.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ.കെ.പി.വസന്തകുമാര്‍, മുഹമ്മദ് അഷറഫ്, വി.അശോകന്‍, ഗിനീഷ്, പി.കെ.സരിത, എം.പി.സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ടി.സുധീന്ദ്രന്‍ സ്വാഗതവും എം.വി.വിനോദ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
















