മാട്ടൂല്‍: മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യുപി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയും ചിത്രപ്രദര്‍ശനവും നടത്തി. റാലിയും ചിത്രപ്രദര്‍ശനവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.പി.മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പത്മനാഭന്‍, ശ്രീജിത്ത്, സുമയ്യ, ഷമീമ, ചിത്ര എന്നിവര്‍ നേതൃത്വം നല്‍കി. അഭിഷേക് സുഡോകു കഥ അവതരിപ്പിച്ചു.
















