പിലാത്തറ: കേന്ദ്ര ഗവര്‍മെണ്ടിന്റെ ഭരണനേട്ടങ്ങള്‍ വഴി ഭാരതത്തിന്റെ സമസ്ത മേഖലകളിലും വന്‍ മുന്നേറ്റമാണ് കൈവരിക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പറഞ്ഞു. രാഷ്‌ട്രിയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ്സും പ്രാദേശിക പാര്‍ട്ടി മാത്രമായി മാറിയ സിപിഎമ്മും ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാത്ത നിലയിലാണ് ഇപ്പോള്‍. കടുത്ത ആശയ ദാരിദ്ര്യത്തില്‍ സിപിഎം ഇപ്പോള്‍ ബിജെപി നയങ്ങളെയും പരിപാടികളെയും അനുകരിക്കേണ്ട അവസ്ഥയിലാണ്. ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാനസമിതി അംഗം അഡ്വ.എ.വി.കേശവന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പ്രഭാകരന്‍ കടന്നപ്പള്ളി, ജില്ലാ സെക്രട്ടറി ശോഭനകുമാരി, ജില്ലാ കമ്മറ്റി അംഗങ്ങളായ വി.വി.രാമചന്ദ്രന്‍, വി.വി,.ഉണ്ണികൃഷ്ണന്‍, ടി.ശശീന്ദ്രന്‍, സജീവന്‍ വെങ്ങര, ശങ്കരന്‍ കൈതപ്രം എന്നിവര്‍ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായി കെ.വിജയന്‍ മാങ്ങാട് (പ്രസിഡണ്ട്), എന്‍.പി.കുഞ്ഞിക്കണ്ണന്‍, ബാലന്‍ കൊട്ടില, വി.മീനാക്ഷി, വി.വി.അഞ്ജന (വൈസ് പ്രസിഡണ്ടുമാര്‍), ശങ്കരന്‍ കൈതപ്രം, സജീവന്‍ വെങ്ങര (ജനറല്‍സെക്രട്ടറിമാര്‍), ടി.കൃഷ്ണന്‍, സി.വി.സുമേഷ്, എ.രതീഷ്, സുനിത വെങ്ങര, ലത എടക്കോം (സെക്രട്ടറിമാര്‍), ടി.പി.രാജേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















