Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നഗരസഭയുടെ ദുരഭിമാനം; തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നടപ്പാതയുടെ അനുമതി ഫയലില്‍ ഉറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 10:26 pm IST
in Kannur

എം.പി.ഗോപാലകൃഷ്ന്‍

തലശ്ശേരി: ചരിത്രപ്രാധാന്യമുള്ള തലശ്ശേരിയില്‍ സ്വന്തമായി 42 ഏക്കര്‍ ഭൂമിയുളള റെയില്‍വേ സ്റ്റേഷന്റെ വികസന കാര്യത്തില്‍ തലശ്ശേരി നഗരസഭ കാണിക്കുന്നത് തികഞ്ഞ അനാസ്ഥ. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു നടപ്പാത നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേന്ദ്രസര്‍ക്കാറും റെയില്‍വേ വകുപ്പുമാണ് ഇതിന് തടസ്സം നില്‍ക്കുന്നതെന്നായിരുന്നു ഇക്കാലമത്രയും നഗരസഭ പ്രചരിപ്പിച്ചിരുന്നത്. തലശ്ശേരി മണ്ഡലം ഉള്‍ക്കൊള്ളുന്ന വടകര നഗരസഭാ മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധികളായി എല്‍ഡിഎഫുകാരും യുഡിഎഫുകാരുമാണ് വളരെക്കാലമായി ലോകസഭയെ പ്രതിനിധീകരിക്കുന്നത്. ഇതിനിടെ ഇവിടെ നിന്നും ജയിച്ചുപോയ എല്‍ഡിഎഫുകാരും യുഡിഎഫുകാരും കേന്ദ്രമന്ത്രിമാരായി രാജ്യഭരണത്തില്‍ പങ്കാളികളുമായിട്ടുണ്ട്. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ തലശ്ശേരിക്കാരുടെ സ്വപ്നം മാത്രം പൂവണിഞ്ഞില്ല. ചുരുക്കത്തില്‍ റെയില്‍വേ നടപ്പാതയുടെ കാര്യം എല്ലാ എംപിമാരും അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി സര്‍ക്കാറില്‍ തലശ്ശേരിക്കാരനായ എംപി റിച്ചാര്‍ഡ് ഹേ ലോകസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടത്. റിച്ചാര്‍ഡ് ഹെ സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ പരിഗണന നല്‍കിയത് തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ വികസന കാര്യത്തിലാണ്. അതിനായി പലതവണ അദ്ദേഹം തലശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെത്തുകയും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കൊപ്പം നഗരസഭാംഗങ്ങളെയും നാട്ടുകാരെയും വിളിച്ചുകൂട്ടി വിവിധ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതില്‍ പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളായിരുന്നു തലശ്ശേരി-മൈസൂര്‍ പാതയും ബസ് സ്റ്റാന്റില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള നടപ്പാതയും. ഇതില്‍ മൈസൂര്‍ റെയില്‍പ്പാത പ്രാവര്‍ത്തികമാക്കണമെങ്കില്‍ ധാരാളം ചര്‍ച്ചകളും കോടികളുടെ ലാഭനഷ്ടക്കണക്കുകളും വിലയിരുത്തേണ്ടിവരും. ഇതിന് വര്‍ഷങ്ങളുടെ കാലതാമസവും ഉണ്ടാകും. അതിനാല്‍ ഈ കാര്യം ഇപ്പോഴും പ്രധാന വിഷയമായി കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ നിലനില്‍ക്കുന്നുണ്ട്. രണ്ടാമത്തെ ആവശ്യമായ നടപ്പാത നിര്‍മ്മാണ അനുമതി റെയില്‍ വകുപ്പ് തലശ്ശേരി നഗരസഭക്ക് നല്‍കിക്കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് അനുമതിപത്രം കൈപ്പറ്റി ഫയലില്‍ സൂക്ഷിക്കുകയല്ലാതെ ഇക്കാര്യത്തില്‍ ഒരു ചെറുവിരലനക്കാന്‍ പോലും നഗരസഭ തയ്യാറായിട്ടില്ല. ഇതുവരെ റെയില്‍വെ അനുവദിക്കാത്തതിനാല്‍ നടപ്പാത നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാരുടെ മുന്നില്‍ വീമ്പടിച്ചു നടന്നവര്‍ അനുമതി കിട്ടിയപ്പോള്‍ ഒരക്ഷരം പ്രതികരിക്കാന്‍ പോലും തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. മറ്റൊരു കാര്യം നഗരസഭയുടെ ഈഗോയാണ്. ദശാബ്ദങ്ങളായി തലശ്ശേരിക്കാരുടെ വോട്ടുവാങ്ങി കേന്ദ്രത്തില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും വിരാജിച്ചവര്‍ക്ക് കഴിയാത്ത കാര്യം ഇന്നലെ വന്ന ബിജെപി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി എന്ന പ്രചാരണത്തോടുള്ള ഭയവും പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തിലും റെയില്‍വേ വകുപ്പിലും നിരന്തരം ബന്ധപ്പെട്ട് അനുമതി നേടിയെടുത്തതിലുള്ള ജാള്യതയുമാണ് നടപ്പാതയുടെ കാര്യത്തില്‍ നഗസഭയെ മുഖംതിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ ഇതിന്റെ കയ്യടി ആര്‍ക്കു കിട്ടിയാലും നാട്ടുകാര്‍ക്കതില്‍ കാര്യമില്ല, ഇവിടെ നടപ്പാത യാഥാര്‍ത്ഥ്യമാകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.