145 പോലീസുകാരെ സ്ഥലം മാറ്റി. തൃശൂര്‍ ജില്ലയിലെ ഈ സ്ഥലം മാറ്റ ഉത്തരവ് വാട്‌സ് ആപ്പ് വഴിയാണ് ആഭ്യന്തര വകുപ്പ് നല്‍കിയത്. തൃശൂര്‍ സിറ്റിയിലെ 78 പേരെയും റൂറലിലെ 67 പേരെയുമാണ് സ്ഥലം മാറ്റിയത്.
250 നഴ്‌സുമാരെ ഒമാനില്‍ നിന്ന് രണ്ടാംഘട്ടത്തില്‍ പിരിച്ച് വിടാനുളള നടപടികള്‍ പുരോഗമിക്കുന്നതായി സൂചന. ഇതിനുളള പട്ടിക തയാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 300 ലേറെ നഴ്‌സുമാര്‍ക്ക് പിരിച്ച് വിടല്‍ നോട്ടീസ് നല്‍കിയിരുന്നു.
281തവണ സോളാര്‍ കേസ് പ്രതി സരിതാ നായരും ദക്ഷിണ മേഖലാ മുന്‍ എഡിജിപി പത്മകുമാറും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് രേഖകള്‍.
491 റിസോഴ്‌സ് അധ്യാപകര്‍ക്ക് പുനര്‍നിയമനം. ഭിന്നശേഷിയുളള കുട്ടികളുടെ പരിശീലനത്തിനായാണ് ഇത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍
501 വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ്. ഉണര്‍വ് ടാലന്റ് മീറ്റ് 2016ല്‍ കളമശേരി നിയോജക മണ്ഡലത്തിലെ 501 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ച് ഉപഹാരം നല്‍കിയത്.
















