കൊച്ചി: കിഴക്കമ്പലത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്ന് കുന്നത്തുനാട് സിഐ പറഞ്ഞു. എട്ടുപേരാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് സാത്താന്‍സേവാസംഘങ്ങളിലേക്ക് അന്വേഷണം നീണ്ടു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഫോര്‍ട്ടുകൊച്ചി, കടമ്പ്രയാര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
എട്ടാംക്ലാസ് മുതല്‍ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി ജില്ലാ ശിശുക്ഷേമസമിതിക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. പീഡനരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിന്നീട് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. അറസ്റ്റിലായ ചിലര്‍ക്ക് സാത്താന്‍ സേവാസംഘവുമായി ബന്ധമുള്ളതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം സാത്താന്‍സേവാകേന്ദ്രങ്ങളിലേക്ക് നീണ്ടത്.
















