Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഇലപ്പേനിന്റെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 07:20 pm IST
in Alappuzha

മങ്കൊമ്പ്: കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയിരിക്കുന്ന പാടശേഖരങ്ങളില്‍ ഇലപ്പേനിന്റെ ആക്രമണം കണ്ടുവരുന്നതായി മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം. ഇലപ്പേനിന്റെ ആക്രമണം വ്യാപകമായാല്‍ ഇത്തവണത്തെ രണ്ടാംകൃഷിയെ അതു ഗുരുതരമായി ബാധിക്കും.

നെല്‍ച്ചെടിയുടെ ഇലയില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നതാണ് ഇലപ്പേനില്‍ നിന്നുണ്ടാകുന്ന ദോഷം. ഇവ കൂട്ടമായി എത്തി നീരൂറ്റിക്കുടിക്കുന്നതിനെ തുടര്‍ന്ന് ഇലത്തുമ്പിനു മഞ്ഞളിപ്പുണ്ടാകുകയും, ക്രമേണ ഇലകള്‍ ചുരുണ്ട് സൂചിപോലെ ആകുകയും ചെയ്യുന്നു.

ആക്രമണം രൂക്ഷമാകുമ്പോള്‍ ചെടികളുടെ വളര്‍ച്ച മുരടിച്ച താഴത്തെ ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോകുകയും ചെയ്യുന്നു. വെള്ളം കയറ്റി മുക്കിയിടാന്‍ സാധിക്കുന്ന പാടശേഖരങ്ങളില്‍ 24 മണിക്കൂര്‍ ഇലത്തുമ്പ് മുങ്ങത്തക്ക വിധത്തില്‍ വെള്ളം കയറ്റി നിര്‍ത്തിയാല്‍ ആക്രമണം ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് കീടനിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നത്.

വെള്ളം കയറ്റാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒരു ചെടിയില്‍ മൂന്ന് സൂചിപോലെയുള്ള ഇലകളോ അതില്‍ കൂടുതലോ കാണുകയാണെങ്കില്‍ രാസനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഇമിഡക്ലോപിഡ് അടങ്ങിയ കീടനാശിനികള്‍ 17ശതമാനം വീര്യമുള്ളത് ഏക്കറിനു 60 മില്ലി ഉപയോഗിച്ച് കീടത്തെ നിയന്ത്രിക്കാം. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ ചൂട് കൂടുതലായതാണ് ഇപ്പോള്‍ രോഗബാധയ്‌ക്കു കാരണമായത്.

കഴിഞ്ഞ ദിവസങ്ങളില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസ് (28.1 ഡിഗ്രി സെല്‍ഷ്യസ് 31.5 ഡിഗ്രി സെല്‍ഷ്യസ്) വരെയും വന്നിരുന്നു. പരമാവധി ആപേക്ഷിക ആര്‍ദ്രത 89ശതമാനം (80%-89%) ഈ താപനിലയും ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും അനുഭവപ്പെട്ടിരുന്നു. ഇതോടൊപ്പം ഇടവിട്ടുള്ള മഴയും ഇലപ്പേനുകളുടെ വംശവര്‍ദ്ധനവിന് സഹായകമായി. വൈകി കൃഷിയാരംഭിച്ച പാടശേഖരങ്ങളിലാണ് ഇപ്പാള്‍ രോഗബാധ അനുഭവപ്പെടുന്നത്.

ചമ്പക്കുളം, ആലപ്പുഴ, അമ്പലപ്പുഴ ബ്ലോക്കുകളുടെ പരിധിയില്‍ വരുന്ന വൈകി വിതച്ചിരിക്കുന്ന പാടശേഖരങ്ങളിലാണ് കൃഷി പ്രതിസന്ധി നേരിടുന്നത്. രോഗബാധ അനുഭവപ്പെടുന്ന പാടശേഖരങ്ങളിലെ കര്‍ഷകര്‍ നിര്‍ബന്ധമായും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അനുവാര്യമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നു കീടനിരീക്ഷണകേന്ദ്രം അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

സാങ്കേതിക ഉപദേശത്തിനായി അടുത്തുള്ള കൃഷിഭവനുമായോ, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായോ, കീടനിരീക്ഷണ കേന്ദ്രവുമായോ ബന്ധപ്പെടണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.