കണ്ണൂര്‍: അയര്‍ ലാന്‍ഡ് പ്രസിഡന്റ്‌സ് റിസര്‍ച്ച് ഫെലോഷിപ്പിന് പയ്യാമ്പലം സ്വദേശിനിയായ റോസ്‌മേരി അര്‍ഹയായി. സാമൂഹ്യ പ്രവര്‍ത്തകനും കാസിയക്കെതിരെ വര്‍ഷങ്ങളായി പോരാട്ടം നടത്തിവരികയും ചെയ്യുന്ന ലിയോണാര്‍ഡ് ജോണിന്റെ മകളാണ്. ഐടി കാര്‍ലോ യൂണിവേഴ്‌സിറ്റിയില്‍ രണ്ടു വര്‍ഷക്കാലത്തേക്കാണ് പിഎച്ച്ഡിക്കുളള സ്‌കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്. പ്രതിമാസം 80000 രൂപയുള്‍ പ്പെടെ 25 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. കാരക്റ്ററൈസേഷന്‍ ആന്റ് മോഡലിംഗ് ഓഫ് ദി സൈക്ലിക് ഫാറ്റിഗ്യു ബിഹേവിയര്‍ ഓഫ് ത്രീഡി മാനുഫെക്‌ച്ചേര്‍ഡ് കംപോണെന്റ്‌സ് വിത്ത് എംബെഡെഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ സെന്‍സിംഗ് (റോക്കറ്റിന്റെ ഔട്ടര്‍ ബോഡി നിര്‍മ്മാണവുമായി ബന്ധപ്പെട്ടത്) എന്നതാണ് വിഷയം. ആദ്യമായിട്ടാണ് ഒരു ഭാരതീയന് ഇത്തരത്തിലൊരു ഫെലോഷിപ്പ് ലഭിക്കുന്നത്. ഭാരതത്തിന് സ്വന്തമായി ഈ സാങ്കേതിക വിദ്യ നിലവിലില്ല. കണ്ണൂര്‍ സെന്റ ്‌തേരേസസ് സ്‌ക്കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ പത്താംതരം പാസ്സായ റോസ്‌മേരി കോയമ്പത്തൂര്‍ അമൃത എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എയറോസ്‌പെയ്‌സില്‍ ബിടെക്കും കാനഡയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സര്‍ഫിസ് മെറ്റീരിയലില്‍ എംഎസിയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചിരുന്നു. ജയലിയോണാണ് റോസ് മേരിയുടെ മാതാവ്.
















