ആലപ്പുഴ: റോഡുപുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ ജനത്തെ ബന്ദിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആവശ്യപ്പെട്ടു. ദിവസങ്ങളോളം ജനത്തെ ബുദ്ധിമുട്ടിച്ചാണ് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും അടക്കം ജില്ലയ്‌ക്കു പുറത്തുനിന്നും വരുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെടുകയാണ്.
വഴിതിരിച്ചു വിടുന്ന വാഹനങ്ങള്‍ ഗ്രാമീണ റോഡുകളില്‍പോലും കടുത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. ദേശീയപാതയില്‍ ഇന്റര്‍ലോക് കട്ടകള്‍ ഇട്ടുള്ള റോഡുനിര്‍മ്മാണം അശാസ്ത്രീയമാണെന്നും ഈ നിര്‍മ്മാണം കരാറുകാരെയും ഇഷ്ടക്കാരെയും സഹായിക്കാനുള്ള പൊതുമാരാമത്ത് മന്ത്രിയുടെ ശ്രമമാണെന്നും കെ. സോമന്‍ പറഞ്ഞു.















