Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാക്കില്‍-ചിങ്ങവനം റോഡില്‍ ഗതാഗതകുരുക്ക് പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:35 pm IST
inKottayam

പന്നിമറ്റം: ചിങ്ങവനം-പാക്കില്‍ റോഡില്‍ ഗതാഗതകുരുക്കേറുന്നു. എംസിറോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം വഴിതിരിച്ചുവിടുന്ന വാഹനങ്ങളാണ് കുരുക്കിലാകുന്നത്. ചിങ്ങവനം റയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണാവശ്യത്തിനുള്ള വാഹനങ്ങള്‍കൂടി തലങ്ങും വിലങ്ങും ഓടി തുടങ്ങിയതോടെയാണ് കുരുക്ക് ഏറിയത്. പന്നിമറ്റം കവലയില്‍ മണിക്ൂറുകളാണ് വാഹനങ്ങള്‍ കുരുക്കിലാകുന്നത്. പന്നിമറ്റം എഫ്‌സിഐ ഗോഡൗണിലേക്ക് നിരവധി ഭാരവാഹനങ്ങളാണ് ദിനംപ്രതി വന്നുപോകുന്നത്. വീതികുറഞ്ഞ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതാണ് കുരുക്കിന് കാരണമായത്. റോഡില്‍ ഇടയ്‌ക്കിടയ്‌ക്കുള്ള കുഴികള്‍മൂലം വാഹനങ്ങള്‍ നിരങ്ങിനീങ്ങുന്നതും കുരുക്കേറാന്‍ കാരണമാകുന്നുണ്ട്. ചങ്ങനാശ്ശേരി മുതല്‍ കോട്ടയംവരെയുള്ള എംസിറോഡ് വികസനം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതായുള്ള ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. റോഡ് നവീകരണത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ പാതിവഴിയിലെത്തിയ നിര്‍മ്മാണം പൊളിച്ചുനീക്കേണ്ടതായി വന്നതും പണി ഇഴയാന്‍ ഇടയാക്കി. ചിങ്ങവനത്ത് ഓടനിര്‍മ്മിക്കുന്നതിനായി കുഴിച്ച കുഴിയിലെ വിവിധ കമ്പനികളുടെ കേബിളുകള്‍ നീക്കം ചെയ്യാന്‍ കമ്പനികള്‍ കാലതാമസമെടുത്തത് നിര്‍മ്മാണം മുടങ്ങാന്‍ സാഹചര്യം ഒരുക്കിയിരുന്നു. കുരുക്കില്‍പെട്ട് മണിക്കൂറുകളോളം ദീര്‍ഘദൂര ബസ്സുകള്‍വരെ കിടക്കേണ്ടതായി വരാറുണ്ട്. ഇതുമൂലം ഓഫീസുകളില്‍ കൃത്യമായി എത്തേണ്ട ജീവനക്കാരും വിദ്യാര്‍ത്ഥികളും ദുരിതത്തിലാണ്. പ്രാദേശിക വാസികളായ യാത്രക്കാര്‍ക്ക് നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് പലപ്പോഴും കുരുക്ക് അനുഭവപ്പെടുന്നത്. പന്നിമറ്റം-പരുത്തുംപാറ റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. നാളിതുവരെ റോഡ് നന്നാക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങളും ഇിതുമൂലം ദുരിതത്തിലാണ്. ക്ഷേത്രത്തിലെ വിജയദശമി ആഘോഷം ആരംഭിക്കുനതിന് മുമ്പായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിങ്ങവനം റെയില്‍വേ മേല്‍പ്പാലവും പന്നിമറ്റം-പനച്ചിക്കാട് റോഡും ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരും പഞ്ചായത്ത് അധികാരികളും സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി എ.ടി. തുളസീധരന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.