അമ്പലപ്പുഴ: അപകടത്തില്‍പ്പെട്ട വള്ളം കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ റോപ്പ് പൊട്ടി ഒന്‍പത് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്. അമ്പലപ്പുഴ കോമന പുതുവല്‍ ഷാജി (43), പുന്നപ്ര പാലപറമ്പ് വിജയാനന്ദന്‍ (46), പുന്നപ്ര പള്ളിപ്പറമ്പ് ഷിബു (49), പുന്നപ്ര കറുകപറമ്പ് ജേക്കബ് (40), അയ്യന്‍പറമ്പില്‍ ഗിരീശന്‍ (48), രവീന്ദ്രന്‍ (57), കോമന പുതുവല്‍ ഷിബുക്കുട്ടന്‍ (43), പുന്നപ്ര പള്ളിപ്പറമ്പ് ഡിക്‌സണ്‍ (45), കോമന പുതുവല്‍ സതീശന്‍ (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പുന്നപ്ര ചള്ളികടപ്പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ട് കടലില്‍ക്കിടന്ന വള്ളങ്ങള്‍ കരയ്‌ക്കെത്തിന്നതിനിടെ റോപ് പൊട്ടി കരയിലുണ്ടായിരുന്ന വള്ളത്തില്‍ ഇടിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റത്. എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അയ്യായിരം രൂപയും നിസ്സാരപരിക്കേറ്റവര്‍ക്ക് മൂവായിരം രൂപയും മത്സ്യഫെഡ് നല്‍കി.
















