ന്യൂദല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ടാല്‍ഗോ ട്രെയിന്‍ മുംബൈയിലെത്താന്‍ വൈകി. 15 മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ മുംബൈയിലെത്തിയത്.
പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ഇന്നലെ രാത്രി 7.55 ഓടെയാണ് ദല്‍ഹിയില്‍ നിന്ന് സ്പാനിഷ് നിര്‍മ്മിത ടാല്‍ഗോ ട്രെയിന്‍ പുറപ്പെട്ടത്. രാവിലെ 10 മണിയോടെ ട്രെയിന്‍ മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിച്ചേരേണ്ടതായിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് ട്രെയിന്‍ 11.15ഓടെയാണ് ടാല്‍ഗോ എത്തിച്ചേര്‍ന്നത്.
130 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ടാല്‍ഗോയ്‌ക്ക് ദല്‍ഹിയില്‍ നിന്ന് മുംബൈയില്‍ എത്തിച്ചേരാന്‍ 12 മണിക്കൂര്‍ സമയം മാത്രം മതി.
നാളെ വൈകിട്ട് മൂന്ന് മണിയോടെ ടാല്‍ഗോ ട്രെയിന്‍ മുബൈയില്‍ നിന്ന് ദല്‍ഹിയിലേയ്‌ക്ക് മടങ്ങും.
ആഗസ്റ്റ് നാലിന് വൈകിട്ട് 5 മണിയോടെ ദല്‍ഹിയില്‍ എത്തിച്ചേരും. ആഗസ്റ്റ് അഞ്ചിന് രണ്ടാം പരീക്ഷണ ഓട്ടവും ആഗസ്റ്റ് ഒമ്പതിന് മൂന്നാം പരീക്ഷണ ഓട്ടവും നടക്കും. നാലാമത്തേതും അവസാനത്തേതുമായ പരീക്ഷണ ഓട്ടം ആഗസ്റ്റ് 14ന് നടക്കും.
















