ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ പേര് മാറ്റി തമിഴ്‌നാട് ഹൈക്കോടതിയെന്നാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്.
മദ്രാസ് ഹൈക്കോടതിയുടെ പേര് ചെന്നൈ ഹൈക്കോടതിയെന്നാക്കുമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ ചെന്നൈ ഹൈക്കോടതിക്ക് പകരം തമിഴ്‌നാട് ഹൈക്കോടതിയെന്നാക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ഇത് കൂടാതെ രണ്ട് കോടതികളുടെ പേരുകള്‍ കൂടി മാറ്റണമെന്നും തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കോടതിയുടെ അധികാരപരിധി ചെന്നൈയില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് സംസ്ഥാനമൊട്ടാകെയുള്ളതാണ്. അത് കൊണ്ട് തന്നെ തമിഴ്‌നാട് ഹൈക്കാടിതിയെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് തമിഴ്‌നാടിന്റെ വാദം.
















