ന്യൂദല്‍ഹി: രാജ്യത്തെ സ്വര്‍ണ നിക്ഷേപ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് 919 കോടി രൂപയുടെ സ്വര്‍ണ നിക്ഷേപമാണ് ഇപ്പോഴുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തെ നാലാംപാദ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.
നേരത്തെ ഏറ്റവും കൂടിയ നിക്ഷേപമുണ്ടായത് രണ്ടാംപാദ വര്‍ഷത്തില്‍, 746 കോടി രൂപയുടേത്. അന്ന് ഗ്രാമിന് 2,600 രൂപയായിരുന്നു വില. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ സ്വര്‍ണ കരുതല്‍ നിക്ഷേപത്തിന് പകരം എസ്ജിബി പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നിര്‍ദേശമുണ്ട്.
















