Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുറംസേവനത്തിന് ലക്ഷങ്ങള്‍; ആര്‍പിഎല്‍ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 11:41 am IST
inKollam

ബി. പ്രമോദ്കുമാര്‍

പുനലൂര്‍: ‘മാനേജ്‌മെന്റിനോടും ചെയര്‍മാനോടും ഒരു അപേക്ഷ. സേവനം നല്ലതാണ് പക്ഷേ ഞങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതം കണ്ടില്ലെന്ന് നടിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്തിന് വേണ്ടിയാണ്…’ ചോദ്യം ഉയര്‍ത്തുന്നത് പുനലൂര്‍ ആര്‍പിഎല്ലിലെ ഒരു പറ്റം തൊഴിലാളികള്‍.

ആര്‍പിഎല്‍ താലൂക്ക് ആശുപത്രിയില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച് നല്‍കുമ്പോഴും ദുരിതക്കയത്തിലുള്ള തൊഴിലാളികളെകൂടി ഓര്‍ക്കണം. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ ദുരിതപൂര്‍ണ ജീവിതം നയിക്കുന്നത്. കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്നും ഓരോവര്‍ഷവും നിരവധി സേവനമേഖലകളില്‍ തുക ചെലവഴിക്കുന്നുണ്ട്. ഇത്തരത്തില്‍ പബ്ലിസിറ്റിക്കായി കമ്പനി ലക്ഷങ്ങള്‍ ചെലവിടുമ്പോള്‍ കുളത്തുപ്പൂഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നയിക്കുന്നതാകട്ടെ ദുരിത പൂര്‍ണജീവിതവും. എഴുന്നൂറ് കുടുംബങ്ങളില്‍ നിന്നും ആയിരത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ കഴിയുന്ന ഇവര്‍ക്ക് യാതൊരു അടിസ്ഥാനസൗകര്യവും ഒരുക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചിട്ടില്ല. 1980 ലാണ് കമ്പനി സ്ഥാപിക്കുന്നത്. അന്ന് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കമ്പനി അധികൃതരും പറയുന്നത്. ശ്രീലങ്കയില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് റീഹാബലിറ്റേഷന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

1969ല്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രീയും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിമാവോ ബണ്ഡാരോ നായകുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണ് കുടിയൊഴിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ആകുന്നത്. ഇതിനായി അന്ന് 90 വര്‍ഷത്തേക്ക് വനഭൂമി പാട്ടത്തിനെടുത്തു. 700 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസം ഒരുക്കിയത്. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇന്ന് കുടുംബങ്ങളുടെ എണ്ണം കൂടി. ഒപ്പം ഇവരുടെ ആശ്രിതരുടെ എണ്ണവും. ഇവര്‍ക്ക് എല്ലാം തൊഴില്‍ നല്‍കാനോ ഉള്ളവര്‍ക്ക് ജീവിതസൗകര്യം ഒരുക്കുവാനോ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല. കുളത്തുപ്പൂഴയിലെ ഐസി കോളനി, ചന്ദനക്കാവ്, കൂവക്കാട്, തേക്കുമല, ഡാംസൈറ്റ്, വള്ളംതെറ്റി, ആയിരനല്ലൂര്‍ ഭാഗങ്ങളിലായി ആയിരകണക്കിന് ലയങ്ങളിലാണ് ഇവര്‍ ദുരിതപൂര്‍ണമായ ജീവിതം തള്ളിനീക്കുന്നത്. ലയങ്ങളുടെ പുനരുദ്ധാരണത്തിനോ, അടിസ്ഥാന സൗകര്യ വികസനത്തിനോ ഒന്നും ചെയ്തിട്ടില്ല. കമ്പനിയുടെ വക 2070 ഹെക്ടര്‍ പ്രദേശത്തെ റബ്ബര്‍ കൃഷിയും പരിപാലനവും ഇവര്‍ നടത്തി റബ്ബറിന്റെ വിലയിടുവിലും കമ്പനിയെ ലാഭത്തിലേക്ക് നയിക്കുമ്പോള്‍ ഇവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.