Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗദി അറേബ്യയില്‍ പട്ടിണി:10,000 പേര്‍ക്ക് കേന്ദ്രം ഭക്ഷണമെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 07:46 am IST
in India

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട പതിനായിരത്തോളം ഭാരത പൗരന്മാര്‍ സൗദി അറേബ്യയില്‍ പട്ടിണിയില്‍. അടിയന്തര സാഹചര്യം മനസ്സിലാക്കി കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സൗദിയിലെ ഭാരത കോണ്‍സുലേറ്റ് പൗരന്മാര്‍ക്ക് സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. വിഷയം സൗദി ഭരണാധികാരികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങിനെ സൗദിയിലേക്കയക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ എത്രയും വേഗം രാജ്യത്തേക്ക് തിരിച്ചെത്തിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ദിനം 15,000 കിലോ ഭക്ഷ്യവസ്തുക്കള്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ട്. എംബസിയുടെ മേല്‍നോട്ടത്തില്‍ സൗദിയിലെ അഞ്ചു ക്യാമ്പുകളിലായി പട്ടിണിയിലാവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സൗദിയിലെ 30 ലക്ഷത്തോളം വരുന്ന ഭാരത സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും തൊഴിലില്ലാത്ത ഭാരതീയര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. 15,475 കിലോ ഭക്ഷ്യവസ്തുക്കള്‍ ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. എണ്ണൂറോളം ഭാരതീയര്‍ കഴിഞ്ഞ മൂന്നുദിവസമായി ഭക്ഷണം പോലുമില്ലാതെ ജിദ്ദയില്‍ വലയുകയാണെന്ന ഒരു പ്രവാസിയുടെ ട്വിറ്റര്‍ സന്ദേശത്തെ തുടര്‍ന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രി അടിയന്തരമായി ഇടപെട്ടത്. എന്നാല്‍, എണ്ണൂറു പേരല്ല പതിനായിരത്തോളം പൗരന്മാരാണ് കടുത്ത പട്ടിണിയില്‍ സൗദിയിലും കുവൈറ്റിലുമായി കഴിയുന്നതെന്ന് സുഷമാ സ്വരാജ് പറഞ്ഞു.

ജിദ്ദയിലെ ഹൈവേ ക്യാമ്പിലേക്ക് കോണ്‍സുലേറ്റ് അധികൃതര്‍ പോയിട്ടുണ്ടെന്നും ജിദ്ദയിലെ ഭാരത സമൂഹവുമായി സഹകരിച്ച് പൗരന്മാരെ സംരക്ഷിക്കുന്ന നടപടികള്‍ തുടരുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടിയതോടെയാണ് ഇത്രയധികം പേര്‍ തൊഴില്‍രഹിതരായത്. തിരികെ നാട്ടിലെത്താന്‍ പോലും മാര്‍ഗ്ഗമില്ലാതെ അത്യന്തം ദയനീയാവസ്ഥയിലായിരുന്നു മിക്കവരും. സൗദിയിലും കുവൈറ്റിലും നൂറുകണക്കിന് ഫാക്ടറികളാണ് പൂട്ടിയത്.

സൗദിയിലും കുവൈറ്റിലുമുള്ള ജീവനക്കാര്‍ക്ക് കൃത്യമായ വേതനം ലഭിക്കാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. എണ്ണവിലയിലെ ഇടിവിനെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായിത്തുടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.