വിശാഖപട്ടണം: കാണാതായ വ്യോമസേനാ വിമാനത്തിനു വേണ്ടി ആന്ധ്രപ്രദേശിലെ വനമേഖലയിലും തെരച്ചില്‍ തുടങ്ങി.
വിശാഖപട്ടണത്തെ നരസിപ്പട്ടണം വനമേഖലയില്‍ പ്രദേശവാസികള്‍ ഒരു വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ സൂര്യകല എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശമെത്തിയതിനെത്തുടര്‍ന്നാണിത്.
ആന്ധ്രപ്രദേശ് വനംവകുപ്പും വ്യോമസേനയും സംയുക്തമായി തെരച്ചില്‍ തുടങ്ങി. ചെന്നൈയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.
















