ന്യൂദൽഹി: കൈക്കൂലി വാങ്ങിയ കുറ്റത്തിന് ഔറംഗബാദ് എയർപോർട്ട് ഡയറക്ടർ ആലോക് വർഷ്‌നേയെ സിബിഐ അറസ്റ്റ് ചെയ്തു. എയർപോർട്ട് ജോലിക്ക് ആളെയെടുക്കുന്നതിന് വർഷ്‌നേ 50,000 രൂപ ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാത്തിൽ സിബിഐ നിരീക്ഷണം നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം ജോലി നൽകുന്നതിനുള്ള കൈക്കൂലിയുടെ ആദ്യഗഡുവായി 10,000 രുപ കൈപ്പറ്റിയതോടെ സിബിഐ ഇയാളെ അറസ്റ്റ് ചെയ്തു. ഔറംഗാബാദ് എയർപോർട്ട് ഭരണ നിർവ്വഹണത്തിൽ ഇയാൾ അഴിമതി നടത്തിയതായി തെളിയിക്കുന്ന രേഖകളും സിബിഐ ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.
















