Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പോലീസ് സേനയിലെ സ്ഥലംമാറ്റം; തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ എസ്പിയുടെ സ്വജനപക്ഷപാതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 10:57 pm IST
inThiruvananthapuram

തിരുവനന്തപുരം: ജില്ലയിലെ റൂറല്‍ പോലീസ് സേനയിലെ സ്ഥലം മാറ്റത്തില്‍ വ്യാപക ക്രമക്കേട്. മൂന്ന് വര്‍ഷം സര്‍വ്വീസ് തികയാത്തവരെയും സ്ഥലംമാറ്റത്തിന് ഓപ്ഷന്‍ നല്‍കാത്തവരെയും സ്ഥലംമാറ്റി. റൂറല്‍ എസ്പി ഇഷ്ടക്കാര്‍ക്ക് വേണ്ടിയും മതംനോക്കിയും സ്ഥലംമാറ്റം നല്‍കിയെന്ന് ആരോപണം.

ജൂലൈ 13ന് ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ട് ഷെഫീന്‍ അഹമ്മദ് ആണ് വിവാദ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. 500 ഓളം പോലീസുകാരാണ് സ്ഥലം മാറ്റിയത്. 70 ശതമാനവും മൂന്ന് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകാത്തവരെയാണ് സ്ഥലംമാറ്റത്തിന് വിധേയരാക്കിയത്. മറ്റുള്ളവരാകട്ടെ സ്ഥലംമാറ്റ അപേക്ഷയില്‍ നല്‍കിയ ഓപ്ഷന്‍ സ്റ്റേഷനുകളെപ്പോലും മറികടന്ന് കിലോമീറ്ററുകള്‍ക്കും അപ്പുറത്തേക്കാണ്.

റൂറല്‍ എസ്പിയുടെ ഇഷ്ടക്കാരെ നിലവിലെ സ്റ്റേഷനിലേക്ക് തന്നെ വീണ്ടും നിയമിച്ചിട്ടുണ്ട്. കിളിമാനൂര്‍ സ്റ്റേഷനിലെ പോലീസുകാരന് അതേ സ്റ്റേഷനിലേക്ക് തന്നെയാണ് സ്ഥലമാറ്റ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്കും ഇത്തരത്തില്‍ സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിന്റെയും ഇടത് പോലീസ് സംഘടനയുടെയും നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം നടത്തിയിരിക്കുന്നതെന്ന് ഇടത് സംഘടനാ അംഗങ്ങല്‍ തന്നെ സമ്മതിക്കുന്നു.

ആര്യനാട് പോലീസ് സ്റ്റേഷനിലേക്ക് ഇക്കാലയളില്‍ നാലുപേരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമിച്ചത്. എന്നാല്‍ ആരും ഇതുവരെയും ചാര്‍ജ്ജ് എടുത്തിട്ടില്ല എന്നതാണ് വസ്തുത. ആദ്യം ബിനുവിനെയാണ് ആര്യനാട്ടേയ്‌ക്ക് നിയമിച്ചത്. എന്നാല്‍ ചാര്‍ജ്ജെടുക്കുന്നതില്‍ നിന്ന് ഒഴിവായതിനാല്‍ പ്രശാന്തിനെ നിയമിച്ചു. പ്രശാന്തും തയ്യാറാകാത്തതിനെത്തുടര്‍ന്ന് സതീഷ്‌കുമാറിനെ ആര്യനാടത്തേക്ക് സ്ഥലംമാറ്റി ഉത്തരവ് ഇറക്കി. ഉന്നത ഇടപെടലുകള്‍ നടത്തി സ്റ്റേഷനില്‍ എത്താന്‍ വിസമ്മതിച്ചതിനാല്‍ കഴിഞ്ഞ ദിവസം അനില്‍കുമാറിനെ സിഐ ആയി നിയമിച്ച് ഉത്തരവ് ഇറക്കി. ഇന്നലെ വരെ അനില്‍കുമാറും ആര്യനാട് സിഐ ഓഫീസില്‍ ചാര്‍ജ്ജ് എടുത്തിട്ടില്ല.

വനിതാപോലീസുകാരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. ആര്യനാട് സ്റ്റേഷനില്‍ ജോലിനോക്കിയിരുന്നവരെ വെഞ്ഞാറമൂട്ടിലേക്കും വര്‍ക്കല സ്റ്റേഷനില്‍ നിന്ന് മലയിന്‍കീഴിലേക്കുമൊക്കെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബവും നോക്കാന്‍ സാധിക്കുന്നില്ല എന്നുകാട്ടി പരാതികള്‍ നല്‍കിയിട്ടും എസ്പി നിലപാട് മയപ്പെടുത്താന്‍ തയ്യാറായിട്ടില്ല. രോഗ ബാധിതരായ മാതാപിതാക്കള്‍, കുട്ടികള്‍, ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്നിവരെപ്പോലും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥലംമാറ്റിയത്. എന്നാല്‍ പാരാതിയുമായി എത്തിയ ചില സ്വജനപക്ഷക്കാരെ മാത്രം മാറ്റി നിയമിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വെഞ്ഞാറമൂട് സ്റ്റേഷനില്‍ 15 പേരെ സ്ഥലംമാറ്റി. എന്നാല്‍ ഇതുവരെ ചാര്‍ജ്ജെടുത്തവര്‍ 9 പേര്‍മാത്രമാണ്. ഇതാണ് ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളുടെയും സ്ഥിതി. വാറണ്ട് കേസുകള്‍ നടപ്പിലാക്കുവാനോ ജനമൈത്രി ബീറ്റ്, സ്റ്റുഡന്റ്‌സ് പോലീസ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഡ്യൂട്ടിനല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. പലസ്റ്റേഷനുകളും ഡ്യൂട്ടിക്ക് ആളില്ലാത്തിനാല്‍ അവധി എടുക്കുവാന്‍ പോലുമാകാതെ ഉദ്യോഗസ്ഥര്‍ നട്ടംതിരിയുകയാണ്. സ്ഥലംമാറ്റ ഉത്തരവ് വന്ന അന്നുതന്നെ ഉത്തരവിനെതിരെ പരാതിയുമായി ഒരുവിഭാഗം സിപിഒമാര്‍ രംഗത്ത് വന്നിരുന്നു. ഡിജിപിക്കുമുന്നില്‍ പരാതി എത്തിയതോടെ 20 പേരുടെ സ്ഥലംമാറ്റം തിരുത്തി ഉത്തരവിറക്കി എസ്പി സംഭവത്തില്‍ നിന്ന് തലയൂരിയിരിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.