Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ജില്ലാ വികസനസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 01:58 pm IST
inKollam

കൊല്ലം: കുടിവെള്ള പദ്ധതികള്‍ക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്നും ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസനസമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

അയിഷാപോറ്റി എംഎല്‍എയാണ് കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട വിഷയം സമിതിയില്‍ അവതരിപ്പിച്ചത്. കൊട്ടാരക്കര മണ്ഡലത്തില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ ഉപയോഗക്ഷമമല്ലെന്ന് എംഎല്‍എ പറഞ്ഞു. മൈലം പഞ്ചായത്തിലെ അന്തമണ്‍ കുടിവെള്ള പദ്ധതി എത്രയും വേഗം പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കൊട്ടാരക്കര-പാരിപ്പള്ളി കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിനെ തകര്‍ക്കാന്‍ സ്വകാര്യബസുടമകള്‍ നടത്തുന്ന നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൊച്ചുപിലാംമൂട്, മുളക്കട-വാടി റോഡുകളുടെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് എം.മുകേഷ് എംഎല്‍എ ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന അഷ്ടമുടി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നും സുനാമി കോളനിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കുമ്മിള്‍ പഞ്ചായത്തില്‍ സര്‍വേ നടപടികള്‍ക്ക് ശേഷം മിച്ചഭൂമി പരിധി നിര്‍ണയം സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് വസ്തുവിന്റെ കരം അടക്കാന്‍ സാധിക്കുന്നില്ലെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പുതിയ റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ആലപ്പാട് പുലിമുട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ആര്‍.രാമചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയിലെ കുടിവെള്ള പൈപ്പുകളുടെ ഗുണനിരവാരം ഉറപ്പാക്കണം. പൊട്ടിയതും കേടായതുമായ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് റോഡ് മുറിക്കേണ്ടി വരുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് തടസം നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. മുണ്ടക്കല്‍ തീരത്ത് അടിഞ്ഞ കപ്പല്‍ നീക്കം ചെയ്യുന്ന നടപടി കൂടുതല്‍ വേഗത്തിലാക്കണമെന്ന് എം.നൗഷാദ് എംഎല്‍എ ആവശ്യപ്പെട്ടു. ചെമ്മാമുക്ക് അയത്തില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സംഗ്രാന്റും സ്റ്റൈപ്പന്റും സമയബന്ധിതമായി വിതരണം ചെയ്തിട്ടുണ്ടോ എന്ന് അധികൃതര്‍ ഉറപ്പു വരുത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ചവറ പുതുക്കാട് പ്രദേശത്ത് ഡങ്കിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് ചവറ വിജയന്‍പിള്ള എംഎല്‍എ ആവശ്യപ്പെട്ടു.

നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊട്ടാരക്കര വെളിയം ചീക്കൂര്‍ മിച്ചഭൂമിയിലെ 16 കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കണമെന്നും അറ്റകുറ്റപ്പണികള്‍ക്കിടെ വൈദ്യുതി വകുപ്പിലെ തൊഴിലാളികള്‍ തുടര്‍ച്ചയായി മരിക്കുന്നത് അന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.