ന്യൂദല്‍ഹി: വിമര്‍ശനങ്ങളുടെ പേരില്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ അപകീര്‍ത്തി കേസുകള്‍ നല്‍കരുതെന്ന് തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആരെങ്കിലും സര്‍ക്കാരില്‍ അഴിമതിയുണ്ടെന്നോ ശരിയല്ലെന്നോ പറഞ്ഞാല്‍ അതിനെതിരെ അപകീര്‍ത്തി കേസ് നല്‍കാനാവില്ല. അപകീര്‍ത്തി നിയമം രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെയുള്ള ആയുധമല്ലെന്നും കോടതി നിരീക്ഷിച്ചു. വിമര്‍ശനം സര്‍ക്കാരിനും ഉദ്യോഗസ്ഥ വൃന്ദത്തിനും ഇഷ്ടമില്ലാത്ത അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
നിയമപരമായി നീതീകരിക്കാനാവാത്ത രീതിയില്‍ വ്യക്തിക്ക് ഹാനി വരുത്തുന്ന തരത്തില്‍ ദോഷകരമായും അപകീര്‍ത്തിപരമായും പ്രസ്താവനയിറക്കുന്നതാണ് അപകീര്‍ത്തി എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിഎംഡികെ തലവന്‍ വിജയകാന്തിനെതിരെ ഫയല്‍ ചെയ്ത കേസില്‍ തിരിപ്പൂര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത് സ്റ്റേ ചെയ്തുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.
















