ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിക്കടുത്ത് സ്വകാര്യ ബസിന് തീപിടിച്ച് 3 പേര്‍ മരിച്ചു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30 നായിരുന്നു അപകടം.
ഹുബ്ബള്ളിക്കടുത്ത് വരൂരില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ബംഗളൂരുവില്‍ നിന്ന് ദര്‍വാഡിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്വകാര്യ കമ്പനിയുടെ ബസായ ദുര്‍ഗാമ്പ മോട്ടോര്‍സിനാണ് തീപിടിച്ചത്. ബസില്‍ 18 പേരാണുണ്ടായിരുന്നത്. ബസിനു പുറകുവശത്തുനിന്നും തീ പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. അപകട സമയത്ത് രണ്ട് ഡ്രൈവര്‍മാരും
ഒരു ക്ലീനറും ബസിലുണ്ടായിരുന്നു.
ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
















