കണ്ണൂര്‍: ജില്ലയില്‍ ആദ്യമായി കരിമ്പനി റിപ്പോര്‍ട്ട് ചെയ്ത ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരി, തൊണ്ടിലേരി ലക്ഷംവീട് കോളനി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ.എം.എസ്.പ്രസന്നകുമാരിയുടെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു. പനി ബാധിച്ച് ചികിത്സയിലുളള ഷിനോജിന്റെ അച്ഛന്‍ ചെമ്പന്‍, അമ്മ ശാന്ത, സഹോദരന്‍ ശരത് എന്നിവരെ സന്ദര്‍ശിച്ച സംഘത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.ശോഭ, വൈസ് പ്രസിഡണ്ട് പത്മനാഭന്‍, അസി.സെക്രട്ടറി നിഷ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എ.രാമചന്ദ്രന്‍, പി മോഹനന്‍, ഡോ.ജി.എസ്.സുഗേഷ് കുമാര്‍, ഡോ.വീണ അഗസ്റ്റ്യന്‍ എന്നിവര്‍ ഉണ്ടായിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനുളള ധൂപചൂര്‍ണ്ണം(പുകക്കുന്നതിന്), ലേപനങ്ങള്‍ എന്നിവ വിതരണം ചെയ്തു. കോളനി കേന്ദ്രീകരിച്ച് അടുത്ത ദിവസം പ്രതിരോധ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
















