ന്യൂദൽഹി: വ്യോമസേന വിമാനം കാണാതായ സംഭവത്തില്‍ ആശങ്കയുണ്‌ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയവെയാണ് പാര്‍ലമെന്ററികാര്യ മന്ത്രിയായ അനന്ത് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനം കണ്‌ടെത്തുന്നതിനായുള്ള ഊര്‍ജിതമായ തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍, 29 സൈനികരുമായി എഎന്‍32 എന്ന വ്യോമസേനാ വിമാനം കാണാതായത്. എന്നാല്‍ ഇതുവരെ വിമാനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. മോശം കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു
















