ന്യൂദൽഹി: പിതാവ് പോലീസുകാരിയടക്കം 140 സ്ത്രീകളുമായി അവിഹിത ബന്ധം പുലർത്തി എന്ന വെളിപ്പെടുത്തലുമായി മകൾ രംഗത്തെത്തി. ഉത്തർപ്രദേശിലെ ബെയ്‌റേലി പ്രദേശത്താണ് അവിഹിത ബന്ധങ്ങളുടെ കെട്ടുകഥ പുറത്ത് വന്നത്. ദേശീയ മാധ്യമമായ ദൈനിക് ബാസ്കറാണ് ഈ വിവരം റിപ്പോർട്ട് ചെതിരിക്കുന്നത്.
തന്റെ പിതാവിന്റെ ഡയറിയിൽ രേഖപ്പെടുത്തിയ കുറിപ്പുകളിലൂടെയാണ് അവിഹിത ബന്ധങ്ങളുടെ രഹസ്യങ്ങൾ മകൾ മനസിലാക്കിയത്. ഡയറിയിൽ പിതാവ് ശാരീരിക ബന്ധം പുലർത്തിയിരുന്ന സ്ത്രീകളുടെ പേര് വിവരങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു. എവിടെ വച്ച് സ്ത്രീകളെ പരിചയപ്പെട്ടുവെന്നും എപ്പോൾ ബന്ധം പുലർത്തിയെന്നുമെല്ലാമാണ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നത്.
ഈ ഡയറി പുറം ലോകം അറിയാതിരിക്കാൻ ആരു കാണാത്ത രീതിയിൽ വീട്ടിൽ ഉണ്ടായിരുന്ന പെട്ടിക്കുള്ളിൽ അടച്ച് വയ്‌ക്കുകയും ചെയ്തു. എന്നാൽ പഴയ സാധന സാമഗ്രികൾ മാറ്റുന്നതിനിടയിൽ മകൾ ഈ ഡയറി കണ്ടെത്തുകയായിരുന്നു. എന്തായാലും സംഭവം പുറത്ത് വന്നതോടു കൂടി ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.
















