Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സര്‍ക്കാരിന്റേത് കാട്ടുനീതി: പി.എം. വേലായുധന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 02:38 pm IST
inKollam

കൊട്ടാരക്കര: വിലക്കയറ്റത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റായി എംഎല്‍എ അയിഷാപോറ്റിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്. ജനങ്ങളുടെ നിത്യജീവിതം ദുരിതത്തിലാക്കുന്ന വിലക്കയറ്റത്തിനെതിരെ നടപടിയെടുക്കണമെന്നും കശുവണ്ടിത്തൊഴിലാളികളുടെ ദുരിതം അകറ്റാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും നടന്ന മാര്‍ച്ച് പിണറായി സര്‍ക്കാരിനെതിരായ താക്കീതായി. പുലമണില്‍ നിന്നാംരംഭിച്ച മാര്‍ച്ച് മണികണ്ഠനാല്‍ത്തറയില്‍ പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ ഉദ്ഘാടനം ചെയ്തു.

നീതി നടപ്പാക്കേണ്ടവര്‍ കാട്ടുനീതി നടപ്പാക്കുന്ന കാഴ്ചയാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ നിയമസഭയിലും പുറത്തും പ്രതികരിക്കുന്ന യഥാര്‍ത്ഥ പ്രതിപക്ഷമാണ് ബിജെപിയെന്ന് ദാമോദരന്‍ വിഷയത്തിലൂടെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.

കള്ളനും കാവല്‍ക്കാരനും ഒരേ കപ്പലില്‍ തന്നെ സഞ്ചരിക്കുകയാണ്. സാന്റിയാഗോ മാര്‍ട്ടിന്‍, ചാക്ക് രാധാകൃഷ്ണന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെല്ലാം വേണ്ടി എത്തുന്നത് മുഖ്യമന്ത്രിയുടെ നിയമോപദേശകനാണ്. പിണറായിക്ക് തൊഴിലാളികളെ തെരഞ്ഞെടുപ്പുകാലത്ത് മാത്രമെ ആവശ്യമുള്ളൂ. അതുകഴിഞ്ഞാല്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണ് ഭരണമെന്ന് വേലായുധന്‍ ചൂണ്ടിക്കാട്ടി.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നിത്യോപയോഗ സാധന വില കുതിച്ചുകയറുകയാണ്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെങ്കില്‍ സംസ്ഥാനത്തിന് എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍. രാജിവച്ച് പുറത്ത് പോകണം. അറിയാനുള്ള അവകാശത്തിന് സര്‍ക്കാര്‍ വിലങ്ങിട്ടിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നീതി നിഷേധിക്കുകയാണ്. പട്ടികജാതി പീഡനം തടയാന്‍ ശക്തമായ നടപടികള്‍ എടുക്കാതെ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. ജിഷ വധക്കേസില്‍ യഥാര്‍ത്ഥ പ്രതിക്ക് പകരം ഡമ്മിയെയാണ് പ്രതിയാക്കിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നതില്‍ നിന്ന് പോലിസും സര്‍ക്കാരും ജിഷയുടെ കുടുംബത്തെ വിലക്കിയിരിക്കുകയാണ്. അറുപത് വര്‍ഷത്തെ മുന്നണിഭരണം കൊണ്ട് ഒന്നേകാല്‍ ലക്ഷം പട്ടികജാതി കുടുംബങ്ങളാണ് റേഷന്‍ കാര്‍ഡ് പോലും ഇല്ലാതെ വലയുന്നത്. കൂരയില്ലാത്തവര്‍ ഇതിലും കൂടുതലാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കശുവണ്ടി ഫാക്ടറികള്‍ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വോട്ട് നേടിയ എംഎല്‍എയെ കാണുമ്പോള്‍ ‘ഓടരുത് പോറ്റി ആളറിയാം’ എന്നാണ് തൊഴിലാളികള്‍ ഇപ്പോള്‍ പറയുന്നത്. കശുവണ്ടിത്തൊഴിലാളികളുടെ അടുപ്പില്‍ ചേര കയറുന്ന അവസ്ഥയിലായെന്നും വേലായുധന്‍ പറഞ്ഞു.

ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് കരീപ്ര വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ജനറല്‍സെക്രട്ടറി അഡ്വ.പി. അരുള്‍, സെക്രട്ടറി അഡ്വ. വയയ്‌ക്കല്‍ സോമന്‍, സംസ്ഥാന സമിതി അംഗം രാജേശ്വരിരാജേന്ദ്രന്‍, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ മാലയില്‍ അനില്‍, അമ്പലക്കര രമേശ്, ചാലൂക്കോണം അജിത്ത്, പത്തനാപുരം മണ്ഡലം പ്രസിഡന്റ് വില്ലൂര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് നേതാക്കളായ അണ്ടൂര്‍ രാധാകൃഷ്ണന്‍, പുലമണ്‍ ശ്രീരാജ്, പ്രകാശ് വിലങ്ങറ, ശ്രീനിവാസന്‍, ഷാലുകുളക്കട, രാജഗോപാല്‍, വിദ്യ കരുവായം, അമ്പിളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.