കണ്ണൂര്‍: ഉത്തര മലബാറില്‍ നിന്ന് ഐഎഎസുകാര്‍ ഉണ്ടാവുന്നത് മലബാറിന്റെ വികസനചരിത്രം മാറ്റിമറിക്കാന്‍ ഇടയാക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍. പയ്യാമ്പലം സി.വി.ആര്‍ എക്‌സലന്‍സില്‍ കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഐഎഎസ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറില്‍ നിന്ന് ഐഎഎസ് നേടുന്നവര്‍ കുറയുന്നതിന്റെ കാരണം മികച്ച കോച്ചിംഗ് സെന്ററിന്റെ അഭാവം കൊണ്ടാണ്. കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തുടങ്ങുന്ന ഈ സ്ഥാപനം കുറവ് നികത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, കണ്ണൂര്‍ ആകാശവാണി സ്‌റ്റേഷന്‍ ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ശിവോഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നോവേഷന്‍ ഡറയക്ടര്‍ ഡോ.വി.പി.രാഘവന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ഐ എഎസ് അക്കാദമി ഡയറക്ടര്‍ ഡോ.പി.നാരായണന്‍ സ്വാഗതവും കൃഷ്ണാ ജ്വല്‍സ് പാര്‍ട്ണര്‍ സുനിത ആര്‍ നായര്‍ നന്ദിയും പറഞ്ഞു.
















