Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാസങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കണ്ണൂര്‍ കോര്‍പ്പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 12:46 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭ മാറി കോര്‍പ്പറേഷന്‍ നിലവില്‍ വന്നിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോര്‍പ്പറേഷന്‍ ഓഫീസ് വീര്‍പ്പുമുട്ടുന്നു. നഗരസഭ കോര്‍പ്പറേഷനായി ഉയര്‍ത്തപ്പെടുകയും തെരഞ്ഞെടുപ്പ് നടന്ന എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വരികയും ചെയ്തിട്ട് പത്ത് മാസത്തോളമായി. കോര്‍പ്പറേഷനായി മാറിയതോടെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും സ്വതന്ത്രമായി സ്ഥല സൗകര്യങ്ങളോടെ കൗണ്‍സില്‍ യോഗം ചേരാനുളള ശരിയായ ഹാളുപോലുമില്ലാത്ത അവസ്ഥയാണ്. കെട്ടിടത്തിന്റെ കാലപഴക്കവും പ്രശ്‌നമായി നിലനില്‍ക്കുകയാണ്. ആവശ്യത്തിന് ഫര്‍ണ്ണിച്ചറുകളില്ലെന്ന പരാതികളും നിലവിലുണ്ട്. മഴക്കാലമായതോടെ കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ചോര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാത്തതും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പുതിയ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും എങ്ങും എത്താത്ത സ്ഥിതിയാണ്. പുതിയ കെട്ടിടം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. യുഡിഎഫ് ഭരണത്തില്‍ രൂപംകൊണ്ട കോര്‍പ്പറേഷനെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വികസപ്പിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തുകയും കോര്‍പ്പറേഷന്റെ ഭരണം നടത്തുകയും ചെയ്യുന്ന എല്‍ഡിഎഫും പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷനോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ചില ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്റെ ഭാഗമായി മാറിയ പഞ്ചായത്തുകളുടെ ഓഫീസുകള്‍ കോര്‍പ്പറേഷന്റെ മേഖലാ ഓഫീസുകളായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോര്‍പ്പറേഷന്റെ ഭരണ-ഓഫീസ് നിര്‍വ്വഹണങ്ങള്‍ക്ക് ഏകീകരണ സ്വാഭാവമില്ലാത്തതിനാല്‍ ഭരണ നടപടികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമ്പോഴും പല ആവശ്യങ്ങള്‍ക്കും കീലോമീറ്ററുകള്‍ സഞ്ചരിച്ച് കണ്ണൂരില്‍തന്നെ എത്തേണ്ട സ്ഥിതിയാണ്. പൊതുജനത്തിനും ഇത് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. പൊതുജനങ്ങളുടെ അപേക്ഷയില്‍ തീരുമാനങ്ങളെടുക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും മറ്റും കാരണം കാലതാമസം നേരിടുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്.

പലയിടങ്ങളിലായി സ്ഥാപിച്ച കോര്‍പ്പറേഷന്‍ ഓഫീസിന്റെ നെയിംബോര്‍ഡുകളില്‍ ഇപ്പോഴും നഗരസഭ എന്നു തന്നെയാണുളളത്. പത്തുമാസം പിന്നിട്ടിട്ടും ബോര്‍ഡ് പുതുക്കി സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനു വേണ്ടി ഇടതരും വലതരും പോരടിക്കുകയും കേവലം ആറുമാസം കൊണ്ട് രണ്ട് ഡെപ്യൂട്ടിമേയറെ കാണേണ്ടി വരികയും ചെയ്ത നാട്ടുകാര്‍ക്ക് പ്രഥമ കോര്‍പ്പറേഷന്‍ രൂപം കൊണ്ട് മാസങ്ങള്‍ കഴിയുമ്പോഴും വേണ്ട രീതിയില്‍ സേവനങ്ങള്‍ ലഭിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്. കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ ഉടന്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, പോലീസിനും മർദ്ദനമേറ്റു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.