ചെറുതോണി: മുരിക്കാശ്ശേരിയിലെ സഹകരണ ബാങ്കില്‍ നിന്നും കള്ളനോട്ട് ലഭിച്ചതായി വീട്ടമ്മയുടെ പരാതി. പടമുകം കള്ളിപ്പാറ നാരകത്ത് സാറാമ്മ വര്‍ക്കിയാണ് ഇത് സംബന്ധിച്ച് മുരിക്കാശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ രാവിലെ ബാങ്കില്‍ നിന്നും സ്വര്‍ണ്ണം പണയം വച്ച് ഇവര്‍ പണം വാങ്ങിയിരുന്നു. തുടര്‍ന്ന് ഇടപാടുകള്‍ക്കായി ഈ പണം സമീപത്തെ കാനറ ബാങ്കില്‍ നല്‍കിയപ്പോഴാണ് 500 രൂപയുടെ ഏഴ് കള്ള നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് സാറാമ്മ പറയുന്നു. ബാങ്കില്‍ നിന്നും ലഭിച്ച നോട്ട്കെട്ട് അതേ പടി കൈമാറുകായിരുന്നെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്. ഇതിന് മുന്‍പും സഹകരണ ബാങ്കില്‍ നിന്നും കള്ളനോട്ട് ലഭിച്ചിരുന്നതായി വിവരമുണ്ട്. സംഭവത്തില്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: