ആലുവ: നിര്‍ധനര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ‘സുരക്ഷിത ഭവനം’ പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ വിവിധയിടങ്ങളിലായി ആയിരം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയാണു പദ്ധതിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. കേരള ആക്ഷന്‍ ഫോഴ്‌സ്, ജിപി ചാരിറ്റബിള്‍ട്രസ്റ്റ്, ഐഎംഎ മദ്ധ്യകേരള എന്നിവയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം ദിലീപ് നിര്‍വ്വഹിച്ചു. പദ്ധതി ചെയര്‍മാന്‍ ഡോ.സി.എം. ഹൈദ്രരാലി അദ്ധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ബിഷപ്പ് റവ.ഡോ.ജോസഫ് കാരിക്കാശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.
വിസഹായ വിതരണം അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വ്വഹിച്ചു. റൂറല്‍ പോലീസ് തലവന്‍ എന്‍. ഉണ്ണിരാജ, ഐഎംഎ മദ്ദ്യകേരള പ്രസിഡന്റ് ഡോ.ജിസ്സി കുര്യന്‍, ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ സിജി ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി. ഉദയകുമാര്‍, കെ.എ.രമേശ്, രത്‌നാമ്മ സുരേഷ്, സാജിത അബ്ബാസ്, ജോസ് മാവേലി, ഡോ.എന്‍.രാധകൃഷണന്‍, ചിന്നന്‍ ടി. പൈനാടത്ത്, ഡോ. ആസ്മി ആന്റണി , ജോബി തോമസ്, എ.എസ്. രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പത്മശ്രീ ഡോ.ടോണി ഫെര്‍ണ്ണാണ്ടാസിനെയും, പത്‌നി ഡോ.ഇവാന്‍ ഫെര്‍ണ്ണാണ്ടാസിനെയും ആദരിച്ചു.
















