Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 09:39 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. അടുത്തിടയായി ഇവയുടെ ഉപയോഗം ഭയനാകമാവിധം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യം വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. ഇതരസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും പാന്‍മസാലകള്‍ ഉപയോഗിക്കുന്നവരാണ്. ജില്ലയിലെ ഒരോ മുക്കിലും മൂലയിലും പാന്‍മസാല വില്പന കേന്ദ്രങ്ങള്‍ സജീവമായി. ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കള്‍ ഇവിടെ സുലഭമാണ്. ആദ്യമൊക്കെ ഇതരസംസ്ഥാനക്കാരായിരുന്നു ഉപഭോക്താക്കള്‍ എന്നാല്‍ ഇതിന്റെ ഉപയോഗം തദ്ദേശീയരിലേക്കും പടര്‍ന്നു. ഇപ്പോള്‍ യുവാക്കളും വിദ്യാര്‍ത്ഥികളും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ക്കായി ഇത്തരം പാന്‍മസാല വില്പന കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്ന കേന്ദ്രങ്ങളെ തടയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിന് പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് ജില്ലയിലേക്ക് വന്‍തോതില്‍ ഒഴുകുന്നുണ്ട്. ട്രെയിന്‍ മാര്‍ഗ്ഗം ഇതര സംസ്ഥാന തൊഴിലാളികളാണ് ബംഗാള്‍ ബീഹാര്‍, അസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് ജില്ലയിലേക്ക് കടത്തുന്നത്. കഞ്ചാവിന്റെ വില്പന കൂടുതലായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് തദ്ദേശിയരിലേക്കും എത്തിയിരിക്കുകയാണ്. കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇതില്‍ ആകൃഷ്ടരാകുന്നത്. ചെറിയ പൊതികളിലാക്കിയാണ് കഞ്ചാവ് വില്പന നടക്കുന്നത് മൂന്നൂറ് മുതല്‍ അഞ്ചൂറ് രൂപവരെയാണ് ഒരു പൊതിക്ക് ഈടാക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ പെരുമ്പാവൂരിലും ആലുവയിലും മൂവാറ്റുപുഴ നടത്തിയ റെയ്ഡില്‍ നാലായിരം കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളിലായിരുന്നു റെയ്ഡ്.

പെരുമ്പാവൂരിലും പരിസരങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ട് വരെ നീണ്ടുനിന്നു.

മൂവാറ്റുപുഴയില്‍ നടന്ന റെയ്ഡില്‍ നിരോധിത വന്‍തോതില്‍ പുകയില ഉത്പന്നങ്ങളും മദ്യവും ലഹരി ബീഡികളും സിഗരറ്റുമാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍നിന്നും പിടിച്ചെടുത്തത്. എക്‌സൈസും പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. മൂവാറ്റുപുഴ, കോതമംഗലം, പിറവം, കുട്ടമ്പുഴ എന്നീ റേഞ്ചുകളി ല്‍ മൂവാറ്റുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. രഘുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. മൂവാറ്റുപുഴ പോലീസ് സിഐ ജയകുമാര്‍, ഇന്‍ചാര്‍ജ്ജ് എസ്‌ഐ പരീത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

കാവുങ്കര, മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളും മദ്യവും ലഹരി സിഗരറ്റുകളും പിടിച്ചെടുത്തത്. മൂവാറ്റുപുഴയില്‍ രണ്ടുവിഭാഗങ്ങളും കോതമംഗലം, കുട്ടമ്പുഴ, പിറവം എന്നിവിടങ്ങളില്‍ ഓരോസംഘവുമാണ് പരിശോധന നടത്തിയത്. വൈകിട്ട് വരെ പരിശോധന തുടര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.