Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ നഗരസഭയില്‍ ഒത്തുകളി ഭരണം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 03:46 pm IST
in Alappuzha

ആലപ്പുഴ: നഗരസഭയില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഒത്തുകളി രാഷ്‌ട്രീയം തുടരുന്നു. മുന്‍ ഇടതു ഭരണകാലത്ത് നടന്ന അഴിമതിക്കെതിരെ നടപടിയെടുക്കാതെ ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതി ഒളിച്ചു കളിക്കുകയാണ്. അനുമതിയില്ലാതെ റോഡുകള്‍ വെട്ടിപ്പൊളിച്ച് കേബിളുകള്‍ സ്ഥാപിച്ച് നഗരസഭയ്‌ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ നഗരസഭ നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്ത റിലയന്‍സ് കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുഡിഎഫ് ഭരണസമിതി തയ്യാറാകുന്നില്ല.

നഗരസഭയുടെ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ തങ്ങള്‍ക്ക് പിഡബഌുഡി ചീഫ് എന്‍ജിനിയര്‍ അനുമതി നല്‍കിയെന്നാണ റിലയന്‍സ് ജിയോ ഇന്‍ഫോകോ ലിമിറ്റഡ് അവകാശപ്പെടുന്നത്. എന്നാല്‍ ചീഫ് എന്‍ജിനിയര്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കാന്‍ അധികാരമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അനുമതിയില്ലാതെ 34.75 കിലോമീറ്റര്‍ ടാര്‍റോഡ് വെട്ടിപ്പൊളിച്ച് കേബിള്‍ സ്ഥാപിച്ചതിന് 34 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് നഗരസഭ റിലയന്‍സിന് നോട്ടീസ് നല്‍കിയത്. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കാണിച്ച് റിലയന്‍സ് അധികൃതര്‍ മറുപടി നല്‍കി. റിലയന്‍സും യുഡിഎഫ് ഭരണസമിതിയും റോഡ് വെട്ടിപ്പൊളിക്കാന്‍ അനുമതി നല്‍കിയ മുന്‍ എല്‍ഡിഎഫും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ആദ്യം നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ച കമ്പനി പിന്നീട് ചുവടുമാറ്റിയതും ദുരൂഹമാണ്. ന.കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് 2014 ഫെബ്രുവരി 11നാണ് എല്‍ഡിഎഫ് ഭരണസമിതി റിലയന്‍സ് ടെലിഫോണ്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ 5.72 കിലോമീറ്റര്‍ ടാര്‍റോഡും 9.75 കിലോമീറ്റര്‍ ഗ്രാവല്‍റോഡും വെട്ടിപ്പൊളിക്കാന്‍ ‘റിലയന്‍സ് ജിയോ ഇന്‍ഫോ കോ ലിമിറ്റഡ്’ അപേക്ഷ നല്‍കിയത്.

2014 ഡിസംബര്‍ 11ന് 1,55,94,153 രൂപയ്‌ക്ക് കൗണ്‍സില്‍യോഗം അനുമതി നല്‍കി. 2015 മെയ് 31നകം ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന നിബന്ധനയോടെയായിരുന്നു അനുമതി. അക്കാലയളവില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. അനുമതി ലഭിച്ചതിന്റെ മൂന്നിരട്ടിയിലേറെ റോഡുകള്‍ വെട്ടിപ്പൊളിച്ച് കമ്പനി കേബിള്‍ സ്ഥാപിച്ചു. പൊളിച്ചതിലേറെയും ടാര്‍റോഡുകളാണ്.

കഴിഞ്ഞ വര്‍ഷം ഇപ്പോഴത്തെ കൗണ്‍സിലിന് 18.96 കിലോമീറ്റര്‍ റോഡ് വീണ്ടും വെട്ടിപ്പൊളിക്കാന്‍ റിലയന്‍സ് അപേക്ഷ നല്‍കി. എന്നാല്‍ എതിര്‍പ്പുണ്ടായി, അനുമതിയില്ലാതെ പൊളിച്ച റോഡിന്റെ നഷ്ടപരിഹാരവും പിഴയും റിലയന്‍സില്‍നിന്ന് ഈടാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. നഗരസഭാ സെക്രട്ടറിയുടെ അന്വേഷണത്തില്‍ ഇത് വ്യക്തമായി. ഇതേതുടര്‍ന്ന് 2016 ജനുവരി 11നും ഫെബ്രുവരി എട്ടിനും സെക്രട്ടറി റിലയന്‍സിന് കത്തുനല്‍കി.

ഇതിന് നല്‍കിയ മറുപടിയില്‍ അനുമതി ലഭിച്ചതിനെക്കാള്‍ കൂടുതല്‍ റോഡ് പൊളിച്ചതായി റിലയന്‍സ് സമ്മതിച്ചു. നഗരസഭ നിശ്ചയിക്കുന്ന എന്ത് പിഴയും നല്‍കാമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം 34 കോടിരൂപ റിലയന്‍സില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ റിലയന്‍സ് നിലപാട്. യുഡിഎഫിലെ പ്രമുഖന്റെ കമ്പനിയാണ് റിലയന്‍സിന് വേണ്ടി നഗരത്തിലെ റോഡുകള്‍ നിയമവിരുദ്ധമായി വെട്ടിപ്പൊളിച്ചത്.ഇരുപക്ഷവും ഒത്തുകളി തുടരുന്നതിനാല്‍ വിഡ്ഢികളാകുന്നത് നഗര നിവാസികളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.