കമ്പളക്കാട് : ആനേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടകം രാമായണ മാസാചരണത്തിന്റെ ഭാഗമായി മടക്കിമല എം.എസ്.വെങ്കിടേശ്വരന്റെ നേതൃത്വത്തില്‍ രാമായണപാരായണം തുടങ്ങി. ദിവസവും രാവിലെ 7.30 മുതല്‍ രാമായണപാരായണം ഉണ്ടായിരിക്കും. കര്‍ക്കിടകം 32ന് രാവിലെ മഹാഗണപതിഹോമം, വൈകുന്നേരം 6.30ന് ഭഗവതിസേവ തുടങ്ങിയ വിശേഷാല്‍ പൂജകളും നടത്തപ്പെടും.















