Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഹാന്റ് ഫൂട്ട് മൗത്ത് ഡിസീസ് ആരോഗ്യവകുപ്പ് പഠനം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 08:35 pm IST
in Wayanad

കല്‍പ്പറ്റ : ഹാന്റ് ഫൂട്ട് മൗത്ത് ഡിസീസിനെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ജില്ലയില്‍ കൂടുതലായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. ഹാന്റ് ഫൂട്ട് മൗത്ത് ഡിസീസ് രണ്ടുതരം വൈറസുകള്‍ മൂലമാണുണ്ടാകുന്നത്. കോക്‌സാക്കി വൈറസാണ് കേരളത്തില്‍ സാധാരണ കാണുന്ന അണുബാധക്ക് കാരണം. ശ്വസനത്തിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. രോഗികള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ രോഗാണു അന്തരീക്ഷത്തില്‍ എത്തുന്നു. പനിയും ശരീരവേദനയുമായാണ് രോഗം തുടങ്ങുന്നത്. പിന്നീട് ചുവന്ന നിറത്തിലുളള തടിപ്പുകള്‍ കൈകള്‍, കാലുകള്‍, പിന്‍ഭാഗം , വായ എന്നിവിടങ്ങിലുണ്ടാകുയും അവിടങ്ങളില്‍ പിന്നീട് സ്രവം നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. വായ്‌ക്കകത്തെ കുമിളകള്‍ വന്ന് പൊട്ടുന്നതോടെ രോഗിക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. സാധാരണ ഈ രോഗം ഗുരുതരമല്ല. എന്നാല്‍ എന്ററോവൈറസ് വിഭാഗത്തി ല്‍ പെട്ട രോഗാണുമൂലമുളള രോഗം ഗുരുതരമായേക്കാം, ഇത് തലച്ചോറ്, ഹൃദയം എന്നിവയെ ബാധിക്കാം ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. ഈ രോഗാണു നമ്മുടെ ശരീരത്തിലെത്തുന്നത് മലിനജലത്തിലൂടെയാണ്. രോഗലക്ഷണങ്ങള്‍ മുകളില്‍ പറഞ്ഞതുപോലെ തന്നെ ഇന്ത്യയില്‍ ഈ വൈറസ് മൂലമുളള രോഗം ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഗുരുതരമായിരുന്നില്ല. എങ്കിലും വിദേശരാജ്യങ്ങളില്‍ എന്റോവൈറസ് മൂലമുളള അസുഖം മൂലം മരണവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നിരവധി പേ ര്‍ക്ക് സംഭവിച്ചിട്ടുളളതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സാധാരണയായി ചൂടുകാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ജില്ലയില്‍ ജൂണ്‍ മാസത്തില്‍മാത്രം എണ്‍പതോളംപേര്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. ആരുടേയും രോഗം ഗുരുതരമല്ല. പതിവിന് വിപരീതമായി മഴക്കാലത്ത് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാനിടയായതാണ് ഇതിനെപ്പറ്റി പഠനം നടത്തുവാന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ചത്. ഡെപ്യൂട്ടി ജില്ലാമെഡിക്ക ല്‍ ഓഫീസര്‍ ഡോ. പി.ജയേഷിന്റെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്. വയനാടില്‍ അടുത്തകാലത്ത് വ്യാപകമായ കാലാവസ്ഥ വ്യതിയാനം മൂലം എന്ററോവൈറസ് ബാധമൂലം രോഗബാധയുണ്ടായാല്‍ ചൂടുകാലത്ത് ഇവയ്‌ക്ക് ജനിതക വ്യതിയാനം സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് കണക്ക് കൂട്ടുന്നു. അങ്ങനെയെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. സാധാരണയായി കുട്ടികളിലാണ് രോഗം കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ഇത് ബാധിക്കാം. കുമിളകളിലെ സ്രവത്തിലും ആവശ്യമെങ്കില്‍ രക്തം, തൊണ്ടയിലെ സ്രവം എന്നിവയില്‍ വൈറസിനെ വേര്‍തിരിച്ചെടുത്തുള്ള പഠനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. മണിപ്പാല്‍ വൈറോളജി സെന്ററിന്റെ സാങ്കേതിക സഹായവും ആരോഗ്യവകുപ്പിനുണ്ട്. പഠനവുമായി പൂര്‍ണ്ണമായി സഹകരിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.