തലശ്ശേരി: രാമായണമാസാചരണത്തിന്റെ ഭാഗമായി കാവുംഭാഗം ഇടത്തട്ട ശ്രീ ദുര്ഗ്ഗാക്ഷേത്രസന്നിധിയില് രാമായണത്തെ അറിയാന്‍ പ്രഭാഷണ പരിപാടി ഇന്ന് നടക്കും. രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടി ഇരിട്ടി പ്രഗതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ പി.കെ.വത്സന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി രാജലക്ഷ്മി നായനാര്‍. എന്‍.വി.പ്രജിത്ത് മാസ്റ്റര്‍, അഡ്വ.എ.വി.കേശവന് എന്നിവര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 6.15 ന് ഇടത്തട്ട രമാദേവി മന്ദിരത്തില്‍ ആരതിയും 6.30 ന് ദുര്ഗ്ഗാക്ഷേത്രത്തില് ദീപാരാധനയും നടക്കും. തുടര്‍ന്ന് അത്താഴപൂജയും ഗുരുസിയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: