ഇരിട്ടി: ഇരിട്ടി മൂലോത്തും കുന്ന് കൈരാതി കിരതക്ഷേത്രത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന രാമായണ മാസാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സഭയില്‍ കോളാരി സച്ചിദാനന്ദ ബാലസദനം പ്രസിഡന്റ് ബാലഗോപാലന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാതമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ കാനപ്രം ഈശ്വരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. രാമായണ മാസാചരണ സമിതി കണ്‍വീനര്‍ എ.വി.രാമകൃഷ്ണന്‍ സ്വാഗതവും ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് പി.കരുണാകരന്‍ നന്ദിയും പറഞ്ഞു. ലളിതാ സഹസ്ര നാമാര്‍ച്ചന, അന്നദാനം തുടങ്ങിയവയും നടന്നു. തുടര്‍ദിവസങ്ങളില്‍ വൈകുന്നേരം 5. 30ന് രാമായണ പാരായണവും എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 മണിക്ക് വിവിധ പ്രഭാഷകരുടെ പ്രഭാഷണവും നടക്കും.
















