പയ്യാവൂര്‍ : റബ്ബര്‍ ബോര്‍ഡിന്റെയും ചുണ്ടപ്പറമ്പ് മോഡല്‍ റബ്ബര്‍ കര്‍ഷക സംഘം, പൂപ്പറമ്പ് റബ്ബര്‍ കര്‍ഷക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റബ്ബര്‍ കര്‍ഷക സംഗമവും സെമിനാറും 20ന് ഉച്ചകഴിഞ്ഞ 2 മണിക്ക് ചൂണ്ടപ്പറമ്പ്‌സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടക്കും. റബ്ബര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സെമിനാറില്‍ റബ്ബര്‍ കര്‍ഷക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കര്‍ഷകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംഘടാകര്‍ അറിയിച്ചു.
















