കണ്ണൂര്‍ : ജില്ലാതല സ്‌കൗട്ട്-ഗൈഡ്-ക്ലബ്ബ്-ബുള്‍ബുള്‍ അധ്യാപക സംഗമവും പുരസ്‌കാര ജേതാക്കള്‍ക്കുള്ള സ്വീകരണം ഇന്ന് രാവിലെ 10.30ന് കണ്ണൂരില്‍ നടക്കും. ജില്ലയില്‍ 2016-17വര്‍ഷം സ്‌കൗട്ടിംഗില്‍ നടത്തുന്ന പ്രധാന പരിപാടികളുടെ വിശദീകരണവും വിവിധ സമ്മാനദാനവും നിര്‍വ്വഹിക്കും. ദേശീയതലത്തില്‍ നടത്തുന്ന പ്രൈംമിനിസ്റ്റേഴ്‌സ് ഷീല്‍ഡ് മത്സരത്തില്‍ വിജയികളായ അഞ്ചരക്കണ്ടി ഹൈസ്‌കൂള്‍ ഗൈഡ് കമ്പനിക്കുള്ളഷീല്‍ഡ് വിതരണവും സര്‍ട്ടിഫിക്കറ്റ് കൈമാറലും ചടങ്ങില്‍ നടക്കും. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ഹയര്‍സെക്കണ്ടറി വിഭാഗം സ്‌കൗട്ട്-ഗൈഡ് യൂണിറ്റുകള്‍ക്കായി നടത്തുന്ന ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി മത്സരത്തില്‍ ആദ്യമായി സ്‌കൗട്ട് വിഭാഗത്തിലും ഗൈഡ് വിഭാഗത്തിലും ഇരട്ട നേട്ടം കൈവരിച്ച തോട്ടട എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ ചടങ്ങില്‍ അഭിനന്ദിക്കും. മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് മേധാവികളും, സ്‌കൗട്ട്-ഗൈഡ് സംസ്ഥാന-ജില്ലാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും.
















