കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളും നാടിനെ നടുക്കുന്ന അക്രമങ്ങളും നിര്‍ത്തി സമാധാന ജീവിതത്തിലേക്കും സൗഹാര്‍ദ്ദ ജീവിതത്തിലേക്കും ജനജീവിതം തിരിച്ച്‌കൊണ്ടുവരാന്‍ ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി (പി.സി.തോമസ്) യോഗം അഭ്യര്‍ത്ഥിച്ചു.
ഈ ഭയാനകമായ അവസ്ഥ ഇല്ലാതാക്കുവാന്‍ ഭരണ നേതൃത്വം തയ്യാറാകുന്നതോടൊപ്പം എല്ലാ ജനവിഭാഗങ്ങളും സര്‍വ്വാത്മനാ സഹകരിക്കുവാന്‍തയ്യാറാവണം. അടിയന്തിര സമാധാന കമ്മറ്റി യോഗം മുഖ്യമന്ത്രി നേതൃത്വംകൊടുത്തുകൊണ്ട് വിളിച്ചുചേര്‍ക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ അധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് പന്ന്യാമാക്കല്‍, വര്‍ക്കിച്ചന്‍ മങ്ങലത്ത് കരോട്ട്, ടോമി സെബാസ്റ്റ്യന്‍, ഹംസ പുല്ലാട്ട്, കുര്യാക്കോസ് ആയിത്തംകൊടി, കെ.ചന്ദ്രന്‍, എഡ്‌ബോള്‍ഡ് മെന്‍ടോന്‍സ, കെ.പ്രഭാവതി തുടങ്ങിയവര്‍ സംസാരിച്ചു.
















