പാനൂര്‍: ഓണത്തിന് വിഷ മുക്ത പച്ചക്കറിയെന്ന ലക്ഷ്യവുമായി പന്ന്യന്നൂര്‍ പഞ്ചായത്ത് നടപ്പാക്കുന്ന പൊലിവ് 2016 കാര്‍ഷിക ക്യാമ്പയിനിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് കീഴിലെ 155 കുടുംബശ്രീകളും മൂന്ന് സെന്റ് വീതം സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കും. പഞ്ചായത്തിലെ കാര്‍ഷിക സമിതി കൃഷിരീതികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ഏഴാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സന്‍ അനിത അധ്യക്ഷയായി. മുന്‍ പഞ്ചായത്ത് പ്രസി.ടി.ജയരാജന്‍, എം.വി.ബീന, കെ.വത്സന്‍ എന്നിവര്‍ സംസാരിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സന്‍ കെ. ഷാഹിന സ്വാഗതവും എക്കൗണ്ടന്റ് രസ്‌ന നന്ദിയും പറഞ്ഞു.
















