കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ലോക ജന്തുജന്യരോഗദിനാചരണത്തിനോടനുബന്ധിച്ച് ജവഹര്‍ പബ്ലിക്ക് ലൈബ്രറി ഹാളില്‍ വെച്ച് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പ്രസ്തുത സെമിനാര്‍, ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ലിഷാ ദീപക് (കൗണ്‍സിലര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍) അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.കെ.വി.രമേഷ്‌കുമാര്‍ സ്വാഗതവും, ഡോ. സി.കെ. ഖലീല്‍, ഡോ.ടി.വി.ഉണ്ണികൃഷ്ണന്‍, ഡോ.എസ്.പ്രമോദ് എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. പേവിഷബാധ നിയന്ത്രണവും, മൃഗസംരക്ഷണ വകുപ്പിന്റെ കര്‍മ്മ പദ്ധതികളെക്കുറിച്ചും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.പി.കണാരന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജന്തുജന്യരോഗങ്ങളെക്കുറിച്ച് ഡോ.വി.പ്രശാന്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എല്‍.ബി.പി. ക്ലാസ്സെടുത്തു. എഡിസിപി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എ.ബാബുരാജ് നന്ദി രേഖപ്പെടുത്തി.
















