പാനൂര്‍: ബിജെപി പ്രവര്‍ത്തകനു നേരെ അക്രമം. സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെണ്ടയാട്ടെ ബിജെപി പ്രവര്‍ത്തകനായ തെക്കയില്‍ ഷിബിനി(24)നെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് സിപിഎം പ്രവര്‍ത്തകനായ ചെണ്ടയാട്ടെ അരുണി(26)നെ പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഷിബിനിനെ ബൈക്ക് തടഞ്ഞ് വെച്ച് അരുണിന്റെ നേതൃത്വത്തിലുളള സിപിഎം സംഘം അക്രമിച്ചത്. തലക്ക് പരിക്കേറ്റ ഷിബിനിനെ പാനൂര്‍ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു.ചെണ്ടയാട് മേഖലയില്‍ സിപിഎം നേതൃത്വം ആസൂത്രിത അക്രമത്തിന് നീക്കം നടത്തുകയാണെന്ന് ബിജെപി ജില്ലാകമ്മറ്റി അംഗം കെപി.സജ്ഞീവ്കുമാര്‍ കുറ്റപ്പെടുത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















