കോഴിക്കോട്: ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം ആറുമാസമായി മുടങ്ങിയെന്നു പരാതി. മലബാര്‍ ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നു ശമ്പളം ലഭിക്കുന്ന മൂവായിരത്തോളം ജീവനക്കാര്‍ക്കാണ് പ്രതിഫലം ലഭിക്കാത്തത്. വരുമാനം കുറവുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് ചെലവു കഴിച്ചുള്ള വരുമാനത്തിന്റെ അമ്പതു ശതമാനം ശമ്പളത്തിനായി ക്ഷേത്രഫണ്ടില്‍ നിന്നും, പോരാതെ വരുന്ന മുഴുവന്‍ സംഖ്യയും ബോര്‍ഡ് ഫണ്ടില്‍ നിന്നും നല്‍കണമെന്നാണ് നിയമം. കഴിഞ്ഞ ആറുമാസമായി ക്ഷേത്രഫണ്ടില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുകയാണ് ശമ്പളമായി ജീവനക്കാര്‍ക്കു ലഭിക്കുന്നതെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന് ചൂണ്ടിക്കാട്ടി. ശമ്പളം വിതരണം ചെയ്യുന്നതു വൈകുന്നപക്ഷം പ്രക്ഷോഭത്തിലേക്കു നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: