Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍; ദുരൂഹത വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:55 am IST
in Malappuram

രഞ്ജിത്ത് ഏബ്രഹാം തോമസ്

പുലാമന്തോള്‍: സോഷ്യല്‍ മീഡിയകളിലെ വ്യാജ അക്കൗണ്ടുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. പുലാമന്തോള്‍ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ഹൈസ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി മെസേജുകളും നെറ്റ് കോളുകളും വരുന്നതായി വ്യാപക പരാതി.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥിനികള്‍ സംഭവം പുറത്ത് പറയുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. പഞ്ചായത്തിലെ നിരവധി പെണ്‍കുട്ടികളോട് പരിചയം നടിച്ച് ചാറ്റ് ചെയ്ത ഈ ഗൂഢസംഘങ്ങള്‍ പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പരിചയക്കാരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് പെണ്‍കുട്ടികളോട് ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്നത്. അറിയുന്നവരാണെന്ന ധാരണയില്‍ ഫോണിലോ നേരിട്ടോ നിജസ്ഥിതി കണ്ടെത്താന്‍ ആരും ശ്രമിക്കാറുമില്ല.

സൗഹൃദം ആരംഭിച്ചതിന് ശേഷം അശ്ലീല ചിത്രങ്ങള്‍ അയക്കുകയാണ് ഇത്തരം വ്യാജ അക്കൗണ്ട് ഉടമകള്‍ ആദ്യം ചെയ്യുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നെറ്റ് കോള്‍ ചെയ്ത് നിരന്തരം ശല്യപ്പെടുത്തും.

ഫോണ്‍ എടുത്താല്‍ കേട്ടാല്‍ അറക്കുന്ന തെറിയും. ചെമ്മലശ്ശേരി സ്വദേശിനിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ വന്ന ചില നഗ്ന ചിത്രങ്ങള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തെ പറ്റി പുറംലോകം അറിയുന്നത്. ഇതെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തി. പലരും മാനഹാനി ഭയന്നാണ് ഇത്തരം അനുഭവങ്ങള്‍ പുറത്ത് പറയാത്തത്. സംസ്ഥാനത്തെ ഞെട്ടിപ്പിച്ച ഐഎസ് ബന്ധത്തിന്റെ കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഒരുപോലെ ഭീതിയിലായിരിക്കുകയാണ്.

ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നൂതന സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കുന്ന രക്ഷിതാക്കളാണ് കുറ്റക്കാരെന്ന് അദ്ധ്യാപകര്‍ പറയുന്നു. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പല വിദ്യാര്‍ത്ഥികളും ഫോണുമായാണ് സ്‌കൂളിലെത്തുന്നത്. കണ്ടെത്തുന്ന ഫോണുകള്‍ ഓഫീസില്‍ വാങ്ങിവെക്കുകയും രക്ഷിതാക്കളെ ഏല്‍പ്പിക്കുകയുമാണ് ചെയ്യാറ്. എത്ര ഫോണുകള്‍ പിടിച്ചാലും വീണ്ടും വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് അദ്ധ്യാപകര്‍ അഭിപ്രായപ്പെടുന്നു.

മൊബൈല്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഫോണ്‍ ചെയ്യുന്നത് തന്നെ അപൂര്‍വ്വമാണ്. കൂടുതല്‍ പേരും ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് പോലെയുള്ള നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഫോണ്‍ ഉപയോഗിക്കുന്നത്. പരിചയം ഉള്ളതും ഇല്ലാത്തതുമായ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ പലരും ചതിക്കുഴികളിലും അകപ്പെടുന്നു. സ്വകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇത്തരം ഗൂഢസംഘങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. സൗഹൃദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കുട്ടികള്‍ ആഗ്രഹിക്കുമ്പോഴേക്കും കുരുക്ക് മുറുകിയിരിക്കും. അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും ഒരുപോലെ ജാഗരൂഗരായില്ലെങ്കില്‍ വരും തലമുറയുടെ ഭാവി തന്നെ അപകടത്തിലായേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.