Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടല്‍ക്ഷോഭം നേരിടാന്‍ തീരങ്ങളില്‍ കാറ്റാടി മരങ്ങള്‍ നടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:07 pm IST
in Alappuzha

ആലപ്പുഴ: കടല്‍ക്ഷോഭത്തിന്റെ കെടുതികള്‍ കുറയ്‌ക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കി വിജയിച്ച ഹരിതതീരം പദ്ധതി വിപുലപ്പെടുത്താന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ ആധ്യക്ഷ്യത്തില്‍ ജില്ലാകളക്ടര്‍ ആര്‍.ഗിരിജയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. അന്നേ ദിവസം എല്ലാ തീരദേശപഞ്ചായത്തുകളിലും തൈ നട്ടുകൊണ്ടണ്‍് പദ്ധതി ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തും. അടിയന്തിരമായി തീരദേശ സമിതികള്‍ ചേരുകയും പഞ്ചായത്ത് തല സമിതി രൂപവത്കരിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കുകയും വേണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. വാര്‍ഡ് തല സമിതിയുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട വാര്‍ഡ് അംഗം ആയിരിക്കും.

വനംവകുപ്പ് തൈകള്‍ നല്‍കുകയോ വിത്ത് എത്തിച്ചുനല്‍കുകയോ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ജില്ലാ ഭരണകൂടം പദ്ധതിയുടെ എല്ലാ ഘട്ടത്തിലും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്യും. 16 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പദ്ധതി നടപ്പാക്കുക. കാറ്റാടി മരത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതുമുതല്‍ പരിചരണത്തിന്റെ ചുമതലയുള്‍പ്പടെ തൊഴിലുറപ്പിന്റെ ഭാഗമാക്കും. ഇതുവഴി കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുകയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ശ്രദ്ധ പദ്ധതിയില്‍ കൂടുതലായി ലഭിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

നിലവില്‍ 40 മീറ്റര്‍ കടല്‍ത്തീരമുള്ള സ്ഥലങ്ങള്‍ കണ്‍െണ്ടത്തിയാണ് കാറ്റാടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് ജൈവ വേലി നിര്‍മ്മിക്കുക. മത്സ്യത്തൊഴിലാളികളുടെ ജോലിക്കും ഉപകരണം സൂക്ഷിക്കുന്നതിനും മത്സ്യം ഉണക്കുന്നതിനും ഒരു തടസ്സവും വരാത്ത വിധമായിരിക്കും സ്ഥലം കണ്‍െണ്ടത്തുക. കടല്‍ഭിത്തിയുള്ള സ്ഥലങ്ങളിലും സ്ഥലം ലഭ്യമെങ്കില്‍ ജൈവവേലി നിര്‍മ്മിക്കാവുന്നതാണ്. കടല്‍ഭിത്തി കെട്ടുന്നതിനേക്കാള്‍ ചെലവ് കുറവും പരിസ്ഥിതി സൗഹൃദവുമാണ് എന്നതാണ് കാറ്റാടി ഉപയോഗിച്ചുള്ള ജൈവ വേലിയുടെ പ്രത്യേകത. കാറ്റാടി തൈകള്‍ ഒരുമീറ്റര്‍ അകലത്തില്‍ വച്ചുപിടിപ്പിച്ചാല്‍ വേരുകള്‍ പരസ്പരം ബന്ധപ്പെട്ട് മണ്ണൊലിപ്പ് തടയും. കാറ്റാടി ഇലകള്‍ പൊഴിഞ്ഞുവീണ് ഒരു ജൈവ ആവരണം രൂപപ്പെടുകയും മറ്റ് വൃക്ഷങ്ങള്‍ വളര്‍ന്നുവരാനുള്ള സാഹചര്യം ഉണ്ടണ്‍ാവുകയും ചെയ്യും. ജലസ്രോതസ്സുകള്‍ നന്നാവുകയും ഉപ്പുകാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കരിങ്കല്‍ ഭിത്തിക്കുപകരം ജൈവവേലി രൂപപ്പെടുത്തിയാല്‍ സ്ഥിരമായ തീരമുണ്‍ണ്ടാക്കുന്നതിനും അതുവഴി കടല്‍ത്തീരത്തെ സംരക്ഷിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ല നേരിട്ട സുനാമിയുടെ കെടുതികളുടെ പശ്ചാത്തലത്തില്‍ 2008 ല്‍ തീരദേശത്ത് തീര സംരക്ഷണ വനവത്കരണ പരിപാടി സോഷ്യല്‍ ഫോറസ്ട്രി വഴി നടപ്പാക്കുകയും ഹരിത തീരം പദ്ധതി വഴി ധാരാളം കാറ്റാടി മരങ്ങള്‍ തീരപ്രദേശങ്ങളില്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.

പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുതല്‍വടക്കോട്ട് ആലപ്പുഴ ബീച്ചുവരെ പദ്ധതി നടപ്പാക്കിയിരുന്നു. അന്ന് ഇപ്പോഴത്തെ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

നിരന്തരമായി കടല്‍ ക്ഷോഭം നേരിട്ടിരുന്ന ഈ പ്രദേശത്ത് കാറ്റാടിമരങ്ങള്‍ നട്ടതിന് ശേഷം ഒരു ജൈവവേലി രൂപം കൊള്ളുകയും ഈ ഭാഗത്ത് കടലാക്രമണം ഇല്ലാതാവുകയും ചെയ്തതായി തീരവാസികളും മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. യോഗത്തില്‍ ഇടുക്കി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി. ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ്.ലതി, ബിജു പുന്നപ്ര എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.