തലശ്ശേരി: കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെയും തലശ്ശേരി സത്‌സംഗ സമിതിയുടെയും ആഭിമുഖ്യത്തില്‍ സമൂഹ പ്രണവാഷ്‌ടോത്തര നാമാര്‍ച്ചന നടത്തി. തിരുവങ്ങാട് കിഴക്കേടം ശിവക്ഷേത്രത്തില്‍ നടന്ന അര്‍ച്ചനക്ക് ആചാര്യ എം.ആര്‍.രാജേഷ് നേതൃത്വം നല്‍കി. ക്ഷേത്രം പൂജാരി ദേവേശന നമ്പൂതിരി ഭദ്രദീപം കൊളുത്തി. സത്‌സംഗ സമിതി വൈസ് പ്രസിഡണ്ട് ഹിറോഷ് അധ്യക്ഷത വഹിച്ചു. സുധീശന്‍ കോടോത്ത് മുഖ്യപ്രഭാഷണം നടത്തി. സുരേഷ് ബാബു പിണറായി സ്വാഗതവും ശരത്ത് ആര്യ നന്ദിയും പറഞ്ഞു. പ്രജിന പാറക്കണ്ടി, വത്സന്‍ പിണറായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















