മലയിന്‍കീഴ്: സര്‍ക്കാര്‍ ആശുപത്രികളിലെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്. മലയിന്‍കീഴ് സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്.
പകര്‍ച്ചപ്പനിയും സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിച്ച് ജനം നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നും ഡോക്ടറുമില്ലാതെ താഴിട്ടുപൂട്ടിയ നിലയിലാണ്. സാധാരണക്കാരന്റെ ആശ്രയകേന്ദ്രങ്ങളായ ആതുരാലയങ്ങളെ അധികൃ
ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലയിന്‍കീഴ് സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നടത്തിയ നിരാഹാര സമരംജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
തര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദിവസക്കൂലിക്കാരായി ജോലി ചെയ്യുന്ന ജീവനക്കാര്‍ സമയത്തിന് ശമ്പളം കിട്ടാതെ നരകിക്കുന്ന കാഴ്ചയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കാണാനാകുന്നത്. പനിക്കുള്ള ഗുളികപോലും നല്‍കാനില്ലാത്ത സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണ് ഗ്രാമീണ മേഖലയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക, കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുക, രോഗികളുടെ അവകാശം സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മലയിന്‍കീഴ് സിഎച്ച്‌സിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ജയന്‍ കൃഷ്ണപുരം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അജികുമാര്‍, ഇന്ദുലേഖ, ജില്ലാ വൈസ് പ്രസിഡന്റ് മലയിന്‍കീഴ് രാധാകൃഷ്ണന്‍, മോഹനന്‍, സജി, ചന്ദ്രലേഖ തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചു. സമാപനസമ്മേളനം ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു.
















