ന്യൂദല്‍ഹി: വിവാദ മൗലവി മുംബൈ സ്വദേശി സക്കീര്‍ നായിക്കിന്റെ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുംബൈയിലെ കല്യാണില്‍ നിന്നും നാല് യുവാക്കള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയതായി അറസ്‌റ്റിലായ അരീബ് മജീദ് എൻഐഎയോട് സമ്മതിച്ചു.
ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്നതിനുശേഷം ഭാരതത്തില്‍ മടങ്ങിയെത്തിയ അരീബ് 2014-ലാണ് അറസ്‌റ്റിലായത്. സക്കീർ നായിക്കിന്റെ പ്രസംഗങ്ങളുടെ കോപ്പികൾ ദർഭംഗ ലൈബ്രറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ധാക്ക ആക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രചോദനമായത് സക്കീർ നായിക്കിന്റെ പ്രസംഗങ്ങളാണെന്ന് ബംഗ്ലാദേശ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വീഡിയോകളും കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.
സക്കീർ നായിക്കിന്റെ നേതൃത്വത്തിലുള്ള പീസ് ടിവിയുടെ സംപ്രേഷണത്തിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ വാർത്താവിനിമയ മന്ത്രാലയം നടപടി തുടങ്ങിക്കഴിഞ്ഞു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വിദേശ ഫണ്ട് ഫൗണ്ടേഷന് ലഭിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
നിലവില്‍ നായിക്കിനെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷണത്തിന് വിധേയമാക്കും. മുസ്ലിം യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങളും അന്വേഷിക്കും.
















